ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർഥിക്ക് ദാരുണാന്ത്യം
കുംഭകോണം: സ്കൂളിൽ ജൂനിയർ, സീനിയർ ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ 12-ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.
തമിഴ്നാട്ടിൽ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വരത്തെ ഗവൺമെന്റ് സ്‌കൂളിലാണ് സംഭവം.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ക്ലാസുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സീനിയർ വിദ്യാർഥിയെ ആക്രമിക്കാൻ മറ്റു വിദ്യാർഥികൾ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
ജൂനിയർ വിദ്യാർത്ഥികളുടെ കൂട്ടത്താക്രമണത്തിൽ പരിക്കേറ്റ 12-ാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു.
ഡിസംബർ 4-നുണ്ടായ സംഘർഷത്തെ തുടർന്നാണ് സീനിയർ വിദ്യാർത്ഥിയെ ആക്രമിക്കാൻ ജൂനിയർ വിഭാഗം തീരുമാനിച്ചതെന്നാണ് പൊലീസ് വിവരം.
തലയ്ക്കേറ്റ ഗുരുതര പരിക്കുകളോടെ ആദ്യം കുംഭകോണം സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തഞ്ചാവൂർ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷവും ജീവൻ രക്ഷിക്കാനായില്ല.
സംഭവം പിന്നാലെ 15 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിൽ പാർപ്പിച്ചു. കൊലപാതകശ്രമത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്;
പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊലപാതകമായി പരിഷ്കരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതികരിച്ച പി.എം.കെ നേതാവ് അൻബുമണി രാമദാസ്, സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള അനാവശ്യ സംഘർഷങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാർത്ഥികളുടെ പെരുമാറ്റ നിയന്ത്രണം അധ്യാപകർക്ക് വെല്ലുവിളിയായി മാറിയതായും വിദ്യാർത്ഥികളെ തെറ്റായ വഴികളിൽ നിന്ന് മാറ്റിനിർത്താൻ സ്കൂളുകളിൽ കലാപരിപാടികൾക്കും ധാർമിക വിദ്യാഭ്യാസത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാതാപിതാക്കൾ കുട്ടികളുടെ പ്രവൃത്തികൾ നിരീക്ഷിക്കുകയും അധ്യാപകരുമായി സ്ഥിരസമ്പർക്കം പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
English Summary
A violent clash between junior and senior students at a government school in Pateeswaram near Kumbakonam, Tamil Nadu, resulted in the death of a Class 12 student. The student, who sustained severe head injuries during the December 4 attack by junior students, died early Sunday despite surgery. Police have arrested 15 students and placed them in a juvenile home. Initially booked for attempted murder, the case will be upgraded to murder after the postmortem. PMK leader Anbumani Ramadoss expressed concern over rising student conflicts in government schools and called for moral education and stronger teacher–parent coordination.
kumbakonam-school-student-murder
Kumbakonam, Tamil Nadu, School Clash, Student Death, Juvenile Arrest, Pateeswaram, PMK, Anbumani Ramadoss, Student Violence









