ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ
തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’ തെരഞ്ഞെടുപ്പിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ. സൈബര്‍ ആക്രമണങ്ങൾക്കെതിരെയാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്.
മെമ്മറി കാര്‍ഡ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നുവെന്നും യൂട്യൂബ് ചാനലുകളിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എഎംഎംഎ തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.
ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി
എറണാകുളം: ശ്വേത മേനോനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകൻ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതി.
സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍ ആണ് പരാതി നല്‍കിയത്.
എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുക എന്ന് ലക്ഷ്യമിട്ടാണ് ശ്വേതാ മേനോനെതിരെ മാര്‍ട്ടിന്‍ പരാതി നല്‍കിയതെന്നും
നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് പ്രചാരം നല്‍കി എന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശ്വേത അഭിനയിച്ച ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവയില്‍ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.
പാലേരിമാണിക്യം, രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും കാമസൂത്രയുടെ പരസ്യവുമാണ് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ശ്വേത മേനോനെതിരായ നീക്കങ്ങൾക്ക് തടയിട്ട് ഹൈക്കോടതി; അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന കേസിലെ തുടർ നടപടികൾക്ക് സ്റ്റേ
കൊച്ചി: താരസംഘടനയായ അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ പൊളിയുന്നു സാമ്പത്തിക നേട്ടത്തിനായി അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന പരാതിയിൽ കോടതി
നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
കേസിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാർട്ടിൻ മേനാച്ചേരി എന്നായാളുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയ സിജെഎമ്മിന് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യത്തെ നിയമം അനുസരിച്ച് ആണ് സെൻസർ ചെയ്ത സിനിമകളിലാണ് അഭിനയിച്ചത്. അവയെല്ലാം പുരസ്‌കാരങ്ങൾ നേടിയവയുമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേത ഹർജിയിൽ വ്യക്തമാക്കി.
ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് 15ന് അമ്മയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേസ് വന്നിരിക്കുന്നത്.
ഇതിനുപിന്നിൽ അമ്മയിലെ തന്നെ ഒരു വിഭാമാണെന്ന ആരോപണം ഉയരുന്നുണ്ട്. നടി മലാ പാർവതി തന്നെ ഇന്ന് ഇത്തരമൊരു പരാമർശവുമായി രംഗത്ത് എത്തിയിരുന്നു.
Summary: Actress Kuku Parameswaran has lodged a complaint with Kerala DGP Revada Chandrasekhar over the AMMA election memory card controversy, alleging cyber attacks and online defamation.