തിരുവനന്തപുരം: ട്രയൽ റണ്ണിനൊരുങ്ങി കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ. ട്രയൽ റണ്ണിൽ ബസുകളുടെ പ്രകടനം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തും. അതിനു ശേഷമാകും സർവീസ് ആരംഭിക്കുക. എസി ബസുകളാണ് സൂപ്പർഫാസ്റ്റ് പ്രീമിയം. ടിക്കറ്റ് നിരക്ക് നിലവിലുള്ള സൂപ്പർഫാസ്റ്റിനെക്കാൾ കൂടുതലായിരിക്കും.
ആദ്യഘട്ടത്തിൽ 48 ബസുകളാണ് ടാറ്റ, ലെയ്‌ലൻഡ് കമ്പനികളിൽ നിന്നു വാങ്ങുന്നത്. ആകെ 220 ബസുകൾ വാങ്ങുകയാണ് ലക്ഷ്യം വില 36–38 ലക്ഷം രൂപ വീതമാണ്. ഈ ബസുകൾ പ്രധാന ഡിപ്പോകളിൽ മാത്രമേ കയറൂ. എന്നാൽ, 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾ മാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തു തന്നെ നൽകണം.