web analytics

തലതിരിഞ്ഞ കെ.എസ്.ആർ.ടിസി നയങ്ങൾക്കെതിരെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ഡ്രൈവർ

മൂന്നാർ: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിൽ ജീവനക്കാരൻ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്.
ആയോധനകലയിൽ പ്രാവീണ്യമുള്ള ആൾ കൂടിയാണ് ജയകുമാർ. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാർ പ്രതിഷേധം തുടർന്നു.

പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവർ തീരുമാനിച്ചത്. സഹപ്രവർത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.

മൂന്നാർ-ഉദുമൽ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാർ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ് പ്രസിഡൻറ് കൂടിയാണ്. ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ഇവർ അറിയിക്കുന്നത്.
മൂന്നാർ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഗിരീഷ്, ബിജുമോൻ എന്നിവരും സമരത്തിൽ പങ്കുചേർന്നു. നിന്നുകൊണ്ടാണ് ഇവർ സമരത്തിൽ പങ്കെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

Related Articles

Popular Categories

spot_imgspot_img