web analytics

കെഎസ്ആര്‍ടിസി ബസിൽ പത്താംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

കൊല്ലം: കെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് ആണ് സംഭവം.

പുനലൂർ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ സ്വദേശി അജയഘോഷി(53)നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസിൽ കയറിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

പെൺകുട്ടി ഈ വിവരം സ്കൂളിലെ ടീച്ചറോട് പറയുകയായിരുന്നു. തുടർന്ന് കുന്നിക്കോട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അജയഘോഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതിനിടെ നൃത്തപഠനത്തിനെത്തിയ ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും 3.25 ലക്ഷം പിഴയും വിധിച്ചു.

കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം എന്നും ശിക്ഷാ വിധിയിൽ പറയുന്നു.

അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.

Summary: KSRTC conductor arrested for assaulting a school student inside a bus in Kollam. The incident has sparked public outrage and raised concerns over passenger safety

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ദമ്പതികൾ

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന്...

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇനി...

പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ

പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ കോട്ടയം: ഈസ്റ്ററിന്റെ തലേദിവസം...

തൊടുപുഴയിൽ വിനോദയാത്രയ്ക്കിടെ വൻ ദുരന്തം; 12 വയസ്സുകാരിക്ക് മിന്നലേറ്റത് അച്ഛന്റെ കൺമുന്നിൽ

തൊടുപുഴ: സന്തോഷം പങ്കിടാനെത്തിയ വിനോദയാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറി. തൊടുപുഴയിലെ...

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം...

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

Related Articles

Popular Categories

spot_imgspot_img