പത്തനംതിട്ട: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് 5 കിലോമീറ്റർ. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനെ തുടർന്നാണ് ബസ് എടുത്തത്. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.
ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. യാത്രക്കാരിൽ ആരോ ഒരാൾ ഡബിൾ ബെൽ അടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ വണ്ടിയെടുത്തു. തുടർന്ന് വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് മനസിലായത്. പിന്നീട് മറ്റൊരു ബസ്സിൽ കയറിയാണ് കണ്ടക്ടർ കരവാളൂരിൽ എത്തിയത്.
ഇനി ഒൻപതുമണി കഴിഞ്ഞാൽ ബാറിലേക്ക് ഓടേണ്ട, ബിവറേജിലും കിട്ടും മദ്യം; കുടിയന്മാർക്ക് സന്തോഷവാർത്ത
തിരുവനന്തപുരം: മദ്യവില്പനയുമായി ബന്ധപ്പെട്ട് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നിർദേശം നൽകി ബെവ്‌കോ. രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്നാണ് നിർദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം.