തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് അപകടം. ഇന്നലെ രാത്രി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങിയാണ് അപകടമുണ്ടായത്. ബസ് മറ്റൊരു ബസിലിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഡ്രൈവറില്ലാതെ പിന്നോട്ട് ഓടിയ ബസ് ഇടിച്ചത്.
മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻ്റ് കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു.