കൊല്ലം: ബസ് തലയിലൂടെ കയറിയിറങ്ങി കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. കൊല്ലം അമ്മൻ നട മൈത്രി നഗർ വിജയമന്ദിരത്തിൽ സ്മിതയാണ് മരിച്ചത്. 48 വയസ്സായിരുന്നു. ചിന്നക്കട മേൽപ്പാലത്തിൽ വെച്ചായിരുന്നു വാഹനാപകടം.KSFE employee dies after bus runs over her head
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്. കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടിയിരുന്നു. സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ടാണ് അപകടമുണ്ടായത്.
കെ.എസ്.എഫ്.ഇ. വടയാറ്റുകോട്ട ശാഖയിലെ ഉദ്യോഗസ്ഥയായിരുന്നു സ്മിത. സ്മിതയുടെ ഭർത്താവ് മുരളീകൃഷ്ണനും വർഷങ്ങൾക്കുമുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ശ്രീഹരിയാണ് മകൻ.
പ്രതിപക്ഷബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; തദേശ വാർഡ് വിഭജന ബിൽ പാസാക്കി