വന്ദേഭാരതിന് കെ.എസ്.ഇ.ബിയുടെ പാര; കേരളത്തിന് വന്ദേഭാരതും മെമു ട്രെയ്നുകളും നഷ്ടമാകും; റെയിൽവേ നൽകിയ 28 കോടിയും വാങ്ങിയിട്ടാണ് ഈ പണി

പത്തനംതിട്ട ; പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മീഷൻ ചെയ്യാനാവാതെ ദക്ഷിണ റെയിൽവേ. ട്രാക്‌ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലം–ചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് ട്രെയിൻ വരെ നഷ്ടമാകുന്ന സ്ഥിതിയാണ്. പുനലൂർ–ചെങ്കോട്ട പാതയിൽ വൈദ്യുതി ലഭ്യമാക്കേണ്ട പുനലൂർ, ചെങ്കോട്ട ട്രാക്‌ഷൻ സബ് സ്റ്റേഷനുകൾ കമ്മീഷൻ ചെയ്യാൻ വൈകുന്നതാണു പ്രധാന തടസ്സം.

പുനലൂരിലെ ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കേണ്ടതു കെഎസ്ഇബിയാണെങ്കിലുംഇതിനുള്ള കരാർ നടപടി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പുനലൂരിലെ സബ് സ്റ്റേഷൻ നിർമാണമാണ് ആദ്യം തീർന്നത്. അതിനു ശേഷമാണു ചെങ്കോട്ടയിൽ പണി തുടങ്ങിയത്. അവിടെ സബ് സ്റ്റേഷന്റെ പണി കഴിഞ്ഞ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതിയും എത്തിച്ചിട്ടുണ്ട്. ടവറുകളിലൂടെ 15 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ഒന്നര കിലോമീറ്ററും കേബിൾ വലിച്ചാണു ചെങ്കോട്ട സ്റ്റേഷനിലേക്കു ടിഎൻഇബി വൈദ്യുതി എത്തിച്ചിരിക്കുന്നത്. പുനലൂരിൽ വെറും രണ്ടര കിലോമീറ്റർ ദൂരം കേബിൾ വലിക്കാനാണ് കെഎസ്ഇബി മാസങ്ങളായി വൈകുന്നത്. 28 കോടി രൂപയാണ് ഇതിനായി റെയിൽവേ കെഎസ്ഇബിക്ക് കൈമാറിയത്.

ഫെബ്രുവരി 27ന് ആയിരുന്നു പുനലൂർ–ചെങ്കോട്ട പാതയിൽ പരീക്ഷണയോട്ടം നടന്നത്. തെങ്കാശി–തിരുനെൽവേലി പാതയിലെ വീരാനെല്ലൂർ സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി എടുത്താണ് അന്നു ട്രെയിനോടിച്ചത്. ദിവസവും ഇവിടെ നിന്നു വൈദ്യുതി എടുത്ത് ട്രെയിനോടിക്കുക പ്രായോഗികമല്ല. വൈദ്യുതീകരിച്ച പാത കമ്മിഷൻ ചെയ്യാത്തതിനാൽ വന്ദേഭാരതിന്റെയും പരീക്ഷണയോട്ടം നടന്നില്ല. വൈദ്യുതീകരിച്ച പാത കമ്മിഷൻ െചയ്താലേ കൊല്ലം–ചെങ്കോട്ട പാതയിലൂടെ വന്ദേഭാരതും കൊല്ലം–തിരുനെൽവേലി മെമു ട്രെയിനുകളും ലഭിക്കൂ.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ്

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ് പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തർപ്പണം നടക്കുന്നതിനോടനുബന്ധിച്ച്...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

Related Articles

Popular Categories

spot_imgspot_img