വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം. Kseb man attacked by house owner
ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കൊടുവള്ളി സ്വദേശി സിദിഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.