News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

ജാതി രുചിക്കുന്ന കഞ്ഞി അഥവ കൃഷ്ണകുമാറിന്റെ കുട്ടിക്കാലം.

ജാതി രുചിക്കുന്ന കഞ്ഞി അഥവ കൃഷ്ണകുമാറിന്റെ കുട്ടിക്കാലം.
December 23, 2023

വിക്കിപീഡിയ വിവരപ്രകാരം 1968 ജൂൺ 12നാണ് നടൻ കൃഷ്ണകുമാറിന്റെ ജന്മദിനം.അത് പ്രകാരം ഇപ്പോൾ നടന് 55 വയസായി. അഞ്ച് വയസ് വരെയുള്ള ഓർമകൾ കൃത്യമായിരിക്കില്ലെന്ന മനശാസ്ത്രജ്ഞരുടെ വാദം അം​ഗീകരിച്ചാൽ, അമ്പത് വർഷത്തിനുള്ളിൽ നടന്ന ഒരു ഓർമയെക്കുറിച്ചുള്ള നടന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കുഞ്ഞു നാളിൽ താമസിച്ചിരുന്ന എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിലെ വീട്ടിൽ പണിക്ക് വരുന്നവർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പിയിരുന്നത്രേ. അത് കൊതിയോടെ നോക്കിയിരുന്നുവെന്നും കൃഷ്ണകുമാർ അഭിമാന പൂർവ്വം പറഞ്ഞ് വയ്ക്കുന്നു. ഭാര്യ സിന്ധു കൃഷ്ണയുടെ പേരിലുള്ള യൂട്യൂബ് ചാനലിലൂടെ നടത്തിയ സംസാരം ലക്ഷകണക്കിന് പേർ ഇത് വരെ കണ്ട് കഴിഞ്ഞു. നാലര ലക്ഷത്തിലേറെ പേർ പിന്തുടരുന്ന ചാനലാണ് ചലച്ചിത്ര നടിയായ സിന്ധു കൃഷ്ണയ്ക്കുള്ളത്.പക്ഷെ പുതുതലമുറയുടെ ലോകമായ ഇൻസ്റ്റയിലും എഫ്.ബിയും കുറച്ച് കാലത്തേയ്ക്ക് കൃഷ്ണകുമാർ തുറന്ന് നോക്കാത്തതായിരിക്കും നല്ലത്.

1960കളിൽ പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പുന്ന രീതി തൃപ്പുണിത്തുറയിലുണ്ടായിരുന്നോ എന്ന് പോലും സംശയം. തിരുവിതാംകൂർ രാജക്കൻമാരെക്കാൾ പുരോ​ഗമന മനസ്ഥിതി സൂക്ഷിച്ചിരുന്ന കൊച്ചി രാജാക്കൻമാരുടെ ആസ്ഥാനമായിരുന്നു തൃപ്പുണിത്തുറ. ലോകത്ത് ആദ്യമായി ആർത്തവ അവധി അനുവദിച്ചത് തൃപ്പുണിത്തുറ രാജകുടുംബത്തിന്റെ കീഴിലായിരുന്ന തൃപ്പുണിത്തുറ ​ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു. 1912 ൽ നടന്ന ആ വിപ്ലവ തീരുമാനം പീന്നീട് സ്കൂളുകളും കോളേജുകളും സർക്കാരുകളും സ്വീകരിച്ച് പോരുന്നു. തൃപ്പുണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങൾ വിറ്റ് തീവണ്ടിപ്പാതയ്ക്ക് പണം കണ്ടെത്തിയ രാജാവ്, ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയപ്പോൾ വെറും കൈയോടെ അധികാരം ഒഴിഞ്ഞ രാജാവ് അങ്ങനെ എറെ അവകാശപ്പെടാനുണ്ട് തൃപ്പുണിത്തുറയിലെ രാജാക്കൻമാർക്ക്. അധികാരം ഒഴിയാൻ കൊട്ടാരവും വ്യവസായകേന്ദ്രവും നേടിയെടുത്ത, കുടുബാധിപത്യമുള്ള ക്ഷേത്ര കലവറയിൽ പ്രജകളിൽ നിന്നും പിടിച്ച സ്വർണവും പണ്ടവും ഒളിപ്പിച്ച തിരുവിതാംകൂർ രാജക്കൻമാരെ മറന്ന് പോകരുത്. പൗരൻമാരുടെ അവകാശസമരങ്ങളാണ് തൃപ്പുണിത്തുറ രാജവംശത്തെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അത്തരത്തിലുള്ള ഒരു സമൂഹത്തിലേയ്ക്കാണ് പതിറ്റാണ്ടുകൾക്ക് ശേഷം കൃഷ്ണകുമാർ ജനിക്കുന്നത്. അക്കാലത്ത് തന്നെ, പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുക്കുന്നത് മുത്തശി കഥ മാത്രമായി മാറിയത് ആരെങ്കിലും കൃഷ്ണകുമാറിനെ പറഞ്ഞ് കൊടുക്കണം.ഭരണഘടനയും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ആക്ടും രാജ്യത്ത് നിലവിൽ വന്ന ശേഷമാണ് കൃഷ്ണകുമാറിന്റെ വീട്ടിൽ കുഴികുത്തി കഞ്ഞി കൊടുതിരിക്കുന്നത്. അത് കൊണ്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ധന്യരാമൻ കേസ് കൊടുത്തിട്ടുണ്ട്. അങ്ങനെ നടന്നിട്ടില്ലെന്ന് കോടതിയിൽ തുറന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കിൽ ജയിൽ പോകേണ്ടി വരും. അതാണ് അവസ്ഥ.

രാഷ്ട്രിയം

വി.ജി.നായരുടേയും രത്നമയുടേയും ഇളയമകനായ കൃഷ്ണകുമാർ ഇപ്പോൾ തിരുവനന്തപുരത്തെ പ്രമുഖനായ ബിജെപി നേതാവാണ്. തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിലൂടെ പോകുന്ന നാല് വരി പാതയ്ക്ക് കുറുകെ ഓവർ ബ്രിഡ്ജ് നിർമിക്കാൻ ​കേന്ദ്ര ​ഗതാ​ഗത മന്ത്രിയിൽ നിന്നും കൃഷ്ണകുമാർ അനുമതി നേടിയെടുത്തുവെന്നവകാശപ്പെടുന്ന പോസ്റ്ററുകളാണ് രാജ്യതലസ്ഥാനത്ത് നിറയെ.

കൃഷ്ണകുമാറിനെ കേരളത്തിലെ സൂപ്പർ സ്റ്റാർ എന്നാണ് ട്വിറ്റർ പോസ്റ്ററിൽ ​കേന്ദ്രമന്ത്രി ​ഗതാ​ഗതമന്ത്രി ​ഗഡ്കരി വിശേഷിപ്പിച്ചത്. സംസ്ഥാന ബിജെപി നേതൃത്വത്തേക്കാൾ കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് കൃഷ്ണകുമാർ. ശശി തൂരിനെ നേരിടാൻ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ,ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയർ മത്സരിച്ചില്ലെങ്കിൽ കൃഷ്ണകുമാറിന് അവസരം കിട്ടുമെന്ന് അദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കുന്നു. മത്സരിക്കാനുള്ള ആ​ഗ്രഹം ചില ചാനൽ അഭിമുഖങ്ങളിൽ കൃഷ്ണകുമാർ തുറന്ന് പറഞ്ഞിട്ടുണ്ട്.

2019ൽ തിരുവനന്തപുരം നിയമസഭാ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ന​ഗരം കേന്ദ്രീകരിച്ചാണ് കൃഷ്ണകുമാറിന്റെ പ്രവർത്തനം. നായർ വോട്ടുകൾക്ക് പ്രാമുഖ്യം ഉള്ള ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം. എല്ലാ പാർട്ടികളും അതിന് അനുസരിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാറുള്ളത്. അത് കൊണ്ട് തന്നെ സ്വന്തം ജാതി സ്വത്വത്തിൽ അഭിരമിക്കുന്ന കൃഷ്ണകുമാറിന്റെ പ്രസ്ഥാവന അറിയാതെ സംഭവിച്ചതല്ല.

ആ പ്രസ്ഥാവന വെറുതെയല്ല.

1989ൽ ഇരുപത്തിയഞ്ചാം വയസിൽ ദൂരദർശനിൽ വാർ‌ത്താ അവതാരകനായാണ് കൃഷ്ണകുമാർ തിരുവനന്തപുരത്ത് എത്തുന്നത്. പിന്നീട് സ്വകാര്യ ചാനലായ സൂര്യയിൽ ചേക്കേറി. അക്കാലത്തെ ടിവി പ്രേക്ഷകരുടെ പ്രിയമുഖമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. അത് കൊണ്ട് തന്നെ രാഷ്ട്രിയം എന്താണെന്ന് കൃഷ്ണകുമാറിനെ പ്രത്യേകം പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. ആദ്യകാല മാധ്യമപ്രവർത്തനത്തിലൂടെ രാഷ്ട്രിയ പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയിട്ട് തന്നെയാണ് കൃഷ്ണകുമാറിന്റെ വരവ്. സ്വാതന്ത്രത്തിന് മുമ്പ് തന്നെ തൊട്ട്കൂടായ്മയും അയിത്തവും പടിക്ക് പുറത്താക്കിയ കേരളത്തിൽ വീണ്ടുമൊരു മത-ജാതി ചർച്ചകൾക്കുള്ള അവസരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സംഘപരിവാർ സംഘടനകൾക്ക് ആരംഭിച്ചിട്ട് കാലമേറെയായി. ജാതി വേർതിരിവുകൾ പരസ്യമായി പ്രകടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നവരല്ല കേരളത്തിലെ പൊതുസമൂഹം. എന്നാൽ നിഷ്പക്ഷ വോട്ടുകൾക്കപ്പുറത്ത് പാർട്ടിയുടെ വോട്ടുകൾ ഏകീകരിക്കാൻ അടുത്ത കാലത്തായി ഇത്തരം പ്രസ്താവനകൾ ബോധപൂർവം നടത്തുന്നത് പതിവായിട്ടുണ്ട്. നായർ വോട്ടുകൾ വിജയം നിർണയിക്കുന്ന തിരുവനന്തപുരത്ത് വി.ജി.നായരുടെ മകൻ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. അമ്പതിനായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ബിജെപിയും കോൺ​ഗ്രസും തമ്മിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡ‍ലത്തിൽ ഉള്ളത്. നേമം നിയമസഭാ സീറ്റിൽ കാര്യമായ വോട്ട് വ്യത്യാസം ഇല്ല. എവിടെ മത്സരിച്ചാലും ബോണസ് പോയന്റായി ജാതി ഉപകരിക്കട്ടേയെന്നായിരിക്കും കൃഷ്ണകുമാർ കരുതിയിരിക്കുക..

 

Read Also :പുതുവർഷത്തിൽ പുതുചരിത്രം; ഇന്ത്യയുടെ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യം തൊടും

Related Articles
News4media
  • Kerala
  • News

ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശം സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്...

News4media
  • Kerala
  • News

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന...

News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • International
  • News4 Special

ന്യൂജെൻ കുട്ടികൾക്കായി ഇതാ ഒരു വിശുദ്ധൻ ! കാർലോ അക്യൂട്ടീനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർ...

News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media

ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • Entertainment
  • Kerala

ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്ര...

News4media
  • Entertainment

പ്ലസ്ടു മുതൽ പ്രണയത്തിലാണ് കീർത്തി സുരേഷ്; കൊച്ചി സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം അടുത്തമാസം; വാർ...

News4media

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്ര...

News4media

ഓടുന്നതിനിടെ പിന്നിൽ കാർ വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു, ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]