ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്
കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയം സ്വദേശി മുതുവടത്തൂർ കുന്നത്ത് വീട്ടിൽ സുധാകരൻ കെ.ടി.കെ എന്ന ടൈലറിന് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 13 വർഷം കഠിന തടവും 17,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. ജഡ്ജി ദേവൻ കെ. മേനോൻ ആണ് വിധി പ്രസ്താവിച്ചത്.
സംഭവം 2023 നവംബറിൽ
2023 നവംബർ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡിനരികിലെ ‘ശീതൾ ടൈലേഴ്സ്’ എന്ന കടയിൽ വച്ചാണ് 15-കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. പ്രതി കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിന് കുരുക്ക്: പീഡനക്കേസിൽ ജാമ്യം റദ്ദാക്കാൻ നീക്കം; വാട്സാപ്പ് കോൾ വിനയായി
അളവെടുക്കാനെന്ന വ്യാജേന പീഡനം
ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ വിദ്യാർത്ഥിയെ വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന കടയ്ക്കുള്ളിൽ വെച്ച് പ്രതി പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞു.
അന്വേഷണം, തെളിവുകൾ
സംഭവദിവസം തന്നെ ചോമ്പാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്പെക്ടർ ബി.കെ. സിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
English Summary:
A fast-track special court in Nadapuram sentenced a tailor from Onchiyam, Kozhikode, to 13 years of rigorous imprisonment and imposed a ₹17,000 fine for sexually assaulting a 15-year-old boy. The incident took place in November 2023 at the tailoring shop where the accused was working. He allegedly abused the minor under the pretext of taking measurements to alter a T-shirt. Police registered the case on the same day, ensuring a prompt investigation.








