‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ പന്താടിച്ച് തമ്മിലിടി
കോഴിക്കോട്: മത്സരയോട്ടം പതിവായതിന് പിന്നാലെ പക തീർക്കാൻ ബസുകൾ തമ്മിൽ കൂട്ടിമുട്ടിക്കുന്ന സംഭവങ്ങള്‍ കോഴിക്കോട് ജില്ലയിൽ വർധിക്കുന്നു.
നഗരത്തിൽ കഴിഞ്ഞ ദിവസം രാവിലെ യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ സ്വകാര്യ ബസ് നടത്തിയ അപകടകരമായ അഭ്യാസം ആശങ്കയുണ്ടാക്കി.
സമയക്രമം പാലിക്കാത്തതിനെ തുടർന്നാണ് ഒരു സ്വകാര്യ ബസ് മറ്റ് രണ്ട് ബസുകളിൽ ഇടിച്ചത്.
മാനാഞ്ചിറയിൽ രാവിലെ 10.30-ന് സംഭവം
മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കീർത്തനം, ചന്ദ്രാസ് ബസുകളിലേക്കാണ് ഗ്രീൻസ് ബസ് ഇടിച്ചുകയറിയത്.
രാവിലെ 10.30 ഓടെ കോഴിക്കോട് മാനാഞ്ചിറയിലാണ് സംഭവം നടന്നത്. ഭാഗ്യവശാൽ ആരും പരിക്കേൽക്കാത്തിരുന്നുവെങ്കിലും, ജനങ്ങളുടെ ജീവൻ പന്താടുന്ന ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നു.
തർക്കം കാരണമെന്ന് വാദം
ബസിന്‍റെ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ജീവനക്കാരുടെയും ഉടമയുടെയും വിശദീകരണം.
എന്നാൽ, ഇത്തരമൊരു നടപടി പൊതുസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ട്രാഫിക് പോലീസിനെതിരെ ആരോപണം
സംഭവസമയത്ത് ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്ന ആരോപണവും ഉയർന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊതുജനരോഷം ശക്തമായി.
അന്വേഷണം തുടങ്ങി
ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശ്ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
English Summary:
A dangerous incident involving private buses occurred in Kozhikode when a bus allegedly rammed into two others during a dispute over scheduling. The collision happened around 10:30 am at Mananchira on the Medical College route, involving the Keerthanam, Chandras and Greens buses. Though no injuries were reported, shocking visuals emerged, raising serious concerns about passenger safety. Allegations surfaced that traffic police failed to act promptly, while the Motor Vehicles Department and police have launched an investigation.









