കോഴിക്കോട്: നാട്ടിലേക്ക് പുറപ്പെട്ട മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി. പൂനെയിൽ ജോലി ചെയ്യുന്ന കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. സംഭവത്തിൽ ആർമി വിഭാഗവും എലത്തൂർ പൊലീസും അന്വേഷണം ആരംഭിച്ചു.(Kozhikode native soldier vishnu missing)
ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് പുറപ്പെട്ട വിഷ്ണു മാസം 17 നു കണ്ണൂരിൽ എത്തിയതായി അമ്മയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് വിവരമൊന്നും ഇല്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. പുനെ സൈനിക കേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ നാട്ടിലേക്ക് വന്നതായാണ് വിവരം.
സംഭവത്തിൽ കുടുംബം എലത്തൂർ പോലീസിലും ജില്ലാ കളക്ടർ, കേന്ദ്ര മന്ത്രിമാർ എന്നിവർക്കും പരാതി നൽകി. എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ അവസാനം, മൊബൈൽ ടവർ ലൊക്കേഷൻ പൂനെ ലോണാവാലയിൽ ആണ് കാണിക്കുന്നത്. മിലിട്ടറി ബോക്സിംഗ് ടീം താരമായ വിഷ്ണു 9 വർഷമായി സൈനികനാണ്. അടുത്ത മാസം 11 നാണ് വിവാഹം.