ഓസ്ട്രേലിയൻ പാർലമെന്റിൽ താരമായി കോഴിക്കോട് സ്വദേശി…!

ഓസ്ട്രേലിയൻ പാർലമെന്റിൽ താരമായി കോഴിക്കോട് സ്വദേശി

ക്യാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സഹായിച്ചവരെ പാർലമെന്റിൽ പ്രത്യേകമായി ആദരിച്ചപ്പോൾ, ലിബറൽ പാർട്ടി നേതാവും ട്വീഡ് ഹെഡ്‌സ് എംപിയുമായ ലിയാൻ റിബെല്ലോയുടെ വേദിയിൽ ശ്രദ്ധനേടിയത് മലയാളിയായ ജോൺസൺ ജോസഫ് ആയിരുന്നു.

ഗോൾഡ് കോസ്റ്റിലെ സാമൂഹിക പ്രവർത്തകനായ ജോൺസൺ ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് സൂസൻ ലേ ഉൾപ്പെടെ വിവിധ ദേശീയ നേതാക്കൾ പ്രശംസിച്ചു.

കോഴിക്കോട്ടെ മൈക്കാവിൽ കർഷക കുടുംബത്തിൽ ജനിച്ച ജോൺസൺ, എംജി സർവകലാശാലയിൽ യൂണിയൻ ചെയർമാനായും കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

പാർലമെന്റിൽ നിന്നുള്ള അംഗീകാരം തന്റെ വ്യക്തിജീവിതത്തിലെ വലിയ നേട്ടമാണ് എന്നും, ലിയാൻ റിബെല്ലോയുടെ ആദ്യ പ്രസംഗം തനിക്കെല്ലാം ഏറെ സമ്പർക്കം പുലർത്തുന്നതായിരുന്നെന്നും ജോൺസൺ പറഞ്ഞു.

പിതാവ് ഉലഹന്നാനും അമ്മ സൂസനും നൽകിയ ആത്മീയ പിന്തുണയും, ഭാര്യ ഷിജയുടെ വിശ്വാസവും, മക്കളായ ലിയോണൽ, ലെവെന്റ്, ലിൻഡൽ എന്നിവരുടെ സ്നേഹവും ഈ ജീവിതവിജയത്തിൽ നിർണായകമായിരുന്നെന്ന് ജോൺസൺ ജോസഫ് കൂട്ടിച്ചേർത്തു.

ഗൾഫ് രാജ്യങ്ങളിലെയും അയർലൻഡിലെയും ജോലിക്കുശേഷം 2011ൽ ഓസ്‌ട്രേലിയയിലെത്തിയ ജോൺസൺ ഇപ്പോൾ ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനാണ്. നഴ്സായ ജോൺസൺ സമൂഹസേവനത്തിലുമുള്ള പങ്കാളിത്തം കൊണ്ടും ശ്രദ്ധേയനാണ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ, അറിയാം എട്ടു ഫീച്ചറുകൾ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

Related Articles

Popular Categories

spot_imgspot_img