കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെൺകുട്ടിയുടെ വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കള്‍. ഡോക്ടറെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്, കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ്‍ ജോണ്‍സനെ ഉടന്‍ ചോദ്യം ചെയ്യും. നാളെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സാ രേഖകള്‍ പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡോ. ബിജോണ്‍ ജോണ്‍സന്റെ മൊഴിയെടുക്കും. മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മെഡിക്കല്‍ ബോര്‍ഡ്. ചികില്‍സാ രേഖകള്‍ പരിശോധിച്ച് വരികയാണെന്നും നാവിന് കുഴപ്പമുണ്ടായിരുന്നോയെന്ന് മെഡിക്കല്‍ ബോര്‍ഡിന് ശേഷമേ പറയാനാകൂ എന്നും മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രന്‍ അറിയിച്ചു.
അതേസമയം ഡോ. ബിജോണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെജിഎംസിടിഎ ഡിഎംഇക്ക് കത്ത് നല്‍കിയിട്ടുണ്ട്. സമ്മതമില്ലാതെ ശസ്ത്രക്രിയ ചെയ്തത് മാത്രമാണ് ഡോക്ടറുടെ പിഴവെന്നാണ് കെജിഎംസിടിഎയുടെ വാദം.
Read Also: ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; എംവി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ
Read Also: കേരളത്തിന്റെ തലവര മാറ്റാൻ രണ്ട് എക്സ്പ്രസ് ഹൈവേകൾ; വരുന്നത് ഇവിടെ