കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്: ബദൽ സംവിധാനം ഇങ്ങനെ:

കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടയ്ക്കുന്നു. കോഴിക്കോട് മീഞ്ചന്ത-അരയടത്തുപാലം മിനി ബൈപാസ് റോഡിലെ മാങ്കാവ് പാലമാണ് അറ്റകുറ്റപണികള്‍ക്കായി ബുധനാഴ്ച രാത്രി പത്തുമണി മുതല്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുന്നത്. ഇതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തി.

ക്രമീകരണം ഇങ്ങനെ:

കോഴിക്കോട് നിന്നും മാങ്കാവ്-മീഞ്ചന്ത-ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ പാളയം-കല്ലായി-മീഞ്ചന്ത വഴിയും, കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ തൊണ്ടയാട്-പന്തീരാങ്കാവ് വഴിയും പോകണം.

കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സര്‍വീസ് നടത്തുന്ന ഹ്രസ്വദൂര ബസുകള്‍ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂര്‍ വഴി പോവണമെന്നും തിരികെ ഇതേ റൂട്ടില്‍ തന്നെ സര്‍വീസ് നടത്തണം.

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍ ജംഗ്ഷന്‍-മാങ്കാവ് ജംഗ്ഷന്‍-അരയടത്തുപാലം വഴി പുതിയസ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ പുതിയറ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയടത്തുപാലം-തൊണ്ടയാട്-പന്തീരാങ്കാവ് വഴി രാമനാട്ടുകരയില്‍ പ്രവേശിക്കണം.

കോഴിക്കോട് സിറ്റിയുടെ വടക്കു ഭാഗത്തു നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ തൊണ്ടയാട്-മെഡിക്കല്‍കോളേജ്-എടവണ്ണപാറ റൂട്ട് ഉപയോഗപെടുത്തണം.

Read also: കണ്ടാൽ സുന്ദരൻ, മയിൽപീലി പോലെ, എന്നാൽ ഒറ്റയടിക്ക് 26 മനുഷ്യരെ കൊല്ലാൻ കെൽപ്പുള്ളവൻ: കയ്യിലുള്ളത് സയനൈഡിനേക്കാൾ ആയിരം മടങ്ങ് വീര്യമുള്ള വിഷം, സൂക്ഷിക്കണം ഈ ഇത്തിരികുഞ്ഞനെ: VIDEO

കെഎസ്ആർടിസി ബസ് ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്റ് : ‘അതെ’ എന്ന് കെഎസ്ആർടിസിയുടെ മറുപടി: വിവാദം

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

Related Articles

Popular Categories

spot_imgspot_img