കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്.
രാത്രി ഒരു മണിയോടെയാണ് ശ്യാമിന് അക്രമി സംഘത്തിന്റെ മർദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
പാറംപുഴ സ്വദേശിയായ ഒരാൾ പൊലീസിന്റെ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.