യുകെയിൽ കോട്ടയം സ്വദേശിയായ യുവാവിനെ കടിച്ചുകീറി നായ്ക്കൾ; ജീവനോടെ രക്ഷപ്പെട്ടത് അതിസാഹസികമായി; ഉടമസ്ഥ അറസ്റ്റിൽ
വെയിൽസിൽ മലയാളി യുവാവിനെ നായ്ക്കളുടെ ആക്രമണം ഗുരുതരമായി പരിക്കേൽപ്പിച്ചു. സ്വന്തം വീടിന് മുന്നിൽ എത്തിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ നായ്ക്കൾ ആക്രമിച്ചത്.
നെഞ്ച്, വയറ്, കൈകാലുകൾ, തലയുടെ ഇടതു വശം തുടങ്ങി ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ യുവാവ് ഉടൻ പൊലീസിനെ സമീപിച്ചു. ഇരുപത് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ പൊലീസ്-ആംബുലൻസ് സംഘം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
റെക്സ്ഹാമിൽ നടന്ന ഈ ആക്രമണം ‘ബുൾഡോഗ്’ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കൾ ചേർന്നാണ് നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ആക്രമണത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് സാഹസികമായിരുന്നുവെന്നാണ് സൂചന.
രണ്ടുവർഷം മുൻപ് യുകെയിൽ എത്തിയ കോട്ടയം സ്വദേശിയായ യുവാവ്, ഒരു മാസം മുമ്പാണ് ഇംഗ്ലണ്ടിൽ നിന്ന് വെയിൽസിലേക്ക് താമസം മാറിയത്.
അയൽവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് രാത്രി 11 മണിയോടെ മടങ്ങിവരവേയാണ് ആക്രമണം സംഭവിച്ചത്. ഏകദേശം ഇരുപതോളം വീടുകൾ ഉള്ള പ്രദേശത്താണ് സംഭവം.
നായ്ക്കളുടെ ഉടമയായ സ്ത്രീയും പങ്കാളിയും നായ്ക്കളുമായി പുറത്തിറങ്ങിയിരിക്കുകയായിരുന്നു. ആദ്യം വഴിയിലൂടെ പോയ സൈക്കിൾ യാത്രക്കാരനെ ആക്രമിച്ച നായ്ക്കൾ പിന്നീട് മലയാളി യുവാവിനെതിരെ തിരിഞ്ഞു.
വീടിന്റെ ഉള്ളിലേക്ക് ഓടി ചേക്കേറുന്നിടത്തോളം നായ്ക്കൾ പിന്തുടർന്ന് കടിച്ചുകീറി. എന്നാൽ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും യുവാവിന് രക്ഷപ്പെടുത്താൻ കഴിഞ്ഞു.
സംഭവത്തിന് പിന്നാലെ നായ്ക്കളുടെ ഉടമയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.
യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ
ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർക്ക് 30 ലക്ഷം രൂപ പിഴ. തുറിച്ചുനോക്കിയതും അപമാനകരമായി പെരുമാറിയതുമായ ആരോപണത്തെ തുടർന്നാണ് മലയാളി ദന്തഡോക്ടർ ജിസ്‌ന ഇഖ്ബാൽ എന്ന യുവതി ഈ തുക നഷ്ടപരിഹാരം നൽകണമെന്ന് യുകെ ട്രിബ്യൂണൽ വിധിച്ചത്.
സഹപ്രവർത്തകയോടുള്ള നിരന്തര കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലുമടക്കമുള്ള അപമര്യാദാപൂർണമായ പെരുമാറ്റം നേരിട്ടു
ദന്തരോഗ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന നഴ്‌സ് നൽകിയ പരാതി ജിസ്‌ന എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങൾ പാനൽ അംഗീകരിച്ചു.
ഹൗസന്റെ ആശങ്കകളിൽ നടപടിയെടുക്കുന്നതിൽ ക്ലിനിക് പരാജയപ്പെട്ടുവെന്നത് ഗുരുതര വീഴ്ചയാണെന്ന് കേസുനടത്തിയ ജഡ്ജി റൊണാൾഡ് മക്കേ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഡെന്റൽ മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. ജിസ്‌ന ഇഖ്ബാൽ ബിരുദം നേടിയിരിക്കുന്നത്.
എഡിൻബറോയിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ പ്രാക്ടീസിലാണ് സംഭവം നടന്നത്. 64 കാരിയായ, നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന മൗറീൻ ഹൗസൺ, ജിസ്‌ന നിരന്തരമായി അപമാനകരമായി പെരുമാറിയെന്നും താൻ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കാറുണ്ടായിരുന്നുവെന്നും ട്രിബ്യൂണലിൽ സാക്ഷ്യപ്പെടുത്തി.
ഹൗസൺ അസുഖാവധിയിൽ ആയിരുന്നപ്പോൾ റിസപ്ഷൻ ചുമതലകൾ ജിസ്‌ന ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരുടെയും ബന്ധം വഷളായി. സന്ധിവാതം ബാധിതയായിരുന്ന ഹൗസൺക്ക് ചുമതല മാറ്റം അസ്വസ്ഥത സൃഷ്ടിച്ചു.
2024 സെപ്റ്റംബറിൽ പ്രശ്നങ്ങൾ രൂക്ഷമായി, ജോലിസ്ഥലത്ത് കരയേണ്ട സാഹചര്യം പോലും ഉണ്ടായതായി ഹൗസൺ പറഞ്ഞു. തന്നെ ഒരു ശുചീകരണ തൊഴിലാളിയുടെ നിലയിലേക്ക് താഴ്ത്തിയെന്നും അവർ പരാതിപ്പെട്ടു. തുടർന്ന് ശമ്പളം കുറച്ചതോടെ അടുത്ത മാസം ഹൗസൺ രാജിവച്ചു.