web analytics

കോട്ടയത്തെ അമ്മയുടെയും മക്കളുടെയും മരണം; ഭർത്താവും ഭർതൃപിതാവും റിമാന്‍ഡില്‍

കോട്ടയം: അയർക്കുന്നത്ത് പെൺകുട്ടികളുമായി യുവ അഭിഭാഷക ജിസ്മോൾ ജീവനൊടുക്കിയ കേസില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.

ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്. ഇന്നലെയാണ് ഇരുവരെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവർക്കുമെതിരെയുള്ള നിർണായക തെളിവുകൾ കിട്ടിയതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു പോലീസിന്റെ നടപടി.

ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് അഡ്വ. ജിസ്മോള്‍, മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവർ പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. വീട്ടിൽ വെച്ച് കുഞ്ഞുങ്ങൾക്ക് വിഷം നൽകിയശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറിൽ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

സംഭവമറിഞ്ഞ് ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ പ്രണയത്തിലും...

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു കഴിഞ്ഞ വർഷം...

ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം

കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ കൂവപ്പള്ളിയിൽ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു. ഷേർളിയെ...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

Related Articles

Popular Categories

spot_imgspot_img