കനത്ത മഴയിൽ മുങ്ങി കോട്ടയത്തിന്റെ മലയോരമേഖല. വെള്ളിയാഴ്ച ഉച്ചമുതൽ പെയ്ത കനത്ത മഴയിൽ മൂന്നിലവ് മേലുകാവ് തീക്കോയി തുടങ്ങിയ മലയോല പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇതേ തുടർന്ന് മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. ഈ രണ്ട് ആറിലെയും കൈവഴികളിൽ ജലനിരപ്പ് ഉയരുകയാണ്. മൂന്നു ലിവ് വാക്കാട് റോഡിൽ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ചയും സമാനമായതിൽ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്തിരുന്നു. പാലാ, ഭരണങ്ങാനും. കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്.