പ്രഭാത ഭക്ഷണത്തിനായി ഇഡ്‌ലി, ദോശ, അപ്പം, പുട്ട് ഒക്കെയാണ് നമ്മള്‍ സാധാരണ ഉണ്ടാക്കുക. എന്നാൽ ഇപ്പോൾ തിരക്കേറിയ ജീവിതത്തിനിടയിൽ ബ്രെഡും മുട്ടയും കഴിക്കുന്നവരുമുണ്ട്. എന്നാൽ ഒഴിവു ദിവസം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രത്യേക വിഭവം ആണ് ഭക്‌രി.രുചികരമായ ഒറോട്ടി വിഭാഗത്തില്‍ പെടുത്താവുന്ന കൊങ്കണി വിഭവമാണ് ഇത്.
ചേരുവകള്‍
1.പച്ചരി – 2 കപ്പ്
2. തേങ്ങ – രണ്ടര കപ്പ്
3. ഉപ്പ് ആവശ്യത്തിന്.
പാചകരീതി
*പച്ചരി കഴുകി മൂന്നു – നാല് മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കുക. ശേഷം തേങ്ങാ ചേര്‍ത്ത് വളരെ നന്നായി മഷി പോലെ അരച്ചെടുക്കുക. ഒട്ടും
തരുതരുപ്പുണ്ടാവാന്‍ പാടില്ല.
*മാവിന്റെ അയവ് കൂടുതല്‍ കട്ടിയും തീരെ നേര്‍ത്തു പോവാനും പാടില്ല. അതായതു വാഴയിലയില്‍ പുരട്ടുമ്പോള്‍ പുറത്തേക്ക് ഒഴുകി വരാന്‍
പാടില്ല. കൂടുതല്‍ കട്ടിയായാല്‍ ദോശ കല്ലിച്ചും പോവും. അത് കൊണ്ട് മാവിന്റെ അയവ് ശ്രദ്ധിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
*ചൂടായ ദോശക്കല്ലില്‍ ഒരു വാഴയിലക്കീറ് വെച്ച് അതിന് മീതെ മാവ് തവി കൊണ്ട് പരത്തുക. ഉടനെ തന്നേ മറ്റൊരു വാഴയിലക്കീറു കൊണ്ട് ഇത്
മൂടി വെയ്ക്കുക. മറുഭാഗം തിരിച്ചും മറിച്ചും ഭക്‌രി ചുട്ടെടുക്കുക. അതോടെ ഭക്‌രി തയ്യാര്‍. ഇനി ഇലകളില്‍ നിന്നും ഓരോന്നായി ഇളക്കി എടുത്ത്
ഇഷ്ടമുള്ള കറി കൂട്ടി വിളമ്പാവുന്നതാണ്.
ഭക്‌രിക്ക് കൂട്ടായി സാധാരണ നല്ല കട്ടിയായി ഉണ്ടാക്കിയ പരിപ്പ് കറിയാണ് വിളമ്പുക. കൂടാതെ വെണ്ണയോ പഞ്ചസാരയോ കൂട്ടിയും കഴിക്കാവുന്നതാണ്.
Read Also:ഈ ഉള്ളിവട പൊളിക്കും