web analytics

കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി; ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രചാരണത്തിന്റെ ഭാ​ഗമായി തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ വാർത്താ സമ്മേളനം വിളിച്ച് കണക്കുകൾ നിരത്തി കേന്ദ്രസർക്കാരിൻറെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു.

പവർ പോയിൻറ് പ്രസൻറേഷനിലൂടെ കണക്കുകൾ നിരത്തി യുപിഎ സർക്കാരിനെയും മോദി സർക്കാരിനെയും താരതമ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിൻറെ കാലത്ത് രാജ്യം വളർച്ചയുടെയും നേട്ടങ്ങളുടെയും നെറുകയിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കാസർകോട്- എം എൽ അശ്വിനി, കണ്ണൂർ – സി രഘുനാഥ്, വടകര – പ്രഫുൽ കൃഷ്ണ, കോഴിക്കോട് – എം ടി രമേശ്, മലപ്പുറം – അബ്ദുൽ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം, പാലക്കാട് – സി കൃഷ്ണകുമാർ, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, ആറ്റിങ്ങൽ – വി മുരളീധരൻ, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. മോദി ഗ്യാരൻറിയും കഴിഞ്ഞ പത്തു വർഷം ബിജെപി സർക്കാർ നടപ്പിലാക്കിയ വികസനവുമൊക്കെയാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണത്തിലെ ഹൈലൈറ്റ്.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img