നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; ചികിത്സയിലിരിക്കെ മസ്തിഷ്കമരണം; യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതിച്ചു. ഉമയനല്ലൂര്‍ സ്വദേശി അശ്വിന്‍റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ഈ മാസം 20-നാണ് കോഴിക്കോട് കൂടരഞ്ഞിയിലെ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തില്‍ അശ്വിന് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അശ്വിനെ കൊല്ലത്തെ എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് അവയവദാനത്തിന് കുടുംബം അനുമതി നല്‍കിയത്.
അശ്വിന്‍റെ ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കും, കരള്‍ കിംസ് ആശുപത്രിയിലേക്കും, കണ്ണുകള്‍ ചൈതന്യ ഐ ബാങ്കിലേക്കുമാണ് കൈമാറുന്നത്.
അശ്വിന്‍റെ അവയവദാനം നിരവധി രോഗികള്‍ക്ക് പുതുജീവിതം നല്‍കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
English Summary
Organs of a young doctor from Kollam who was declared brain dead following a swimming pool accident will be donated. His heart valve, liver, and eyes will be transplanted to patients at various hospitals, offering new hope for several lives.
kollam-brain-dead-young-doctor-organ-donation
Kollam, organ donation, brain death, young doctor, medical news, Kerala health news, altruism









