സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ്. സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു. (Kodikkunnil Suresh Files Nomination For Lok Sabha Speaker’s Post)
മുന്നണികൾ തമ്മിൽ സമവായത്തിലെത്തുകയാണ് പതിവ്. ഈ പതിവ് തെറ്റിച്ച് ആദ്യമായാണ് ഈ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളക്കെതിരായി മത്സരിക്കാൻ തീരുമാനിച്ചത്.
മൂന്ന് സെറ്റ് നാമനിർദ്ദേശപത്രികൾ കൊടിക്കുന്നിൽ സമർപ്പിച്ചു. കഴിഞ്ഞ രണ്ടു തവണകളിലായി സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഓം ബിർല മൂന്ന് തവണയായി രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ്.
Read More: മാടവന ബസ് അപകടം; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകും