സൂപ്പർ ഹിറ്റാണ് വാട്ടർ മെട്രോ; ഇനിയും വേണം ബോട്ടുകൾ; എത്ര വന്നാലും വാരി കൂട്ടാം ലാഭം

രാജ്യത്തിനാകെ മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. വിനോദസഞ്ചാരികളാണ് ഈ ന്യൂജന്‍ സര്‍വീസിനെ ഹിറ്റാക്കിയത്തിൽ വലിയ പങ്ക് വഹിച്ചത്. ചെറിയ നിരക്കില്‍ എ.സി ബോട്ടില്‍ സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് വാട്ടർ മെട്രോയുടെ സര്‍വീസിന്റെ പ്രത്യേകത.

വാട്ടർ മെട്രോയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോൾ വാട്ടർ മെട്രോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡിന്റെ മുന്നിലുള്ള വെല്ലുവിളികള്‍ വലുതാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് ഹൈക്കോര്‍ട്ട്-ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്. എന്നാല്‍ ആവശ്യത്തിന് ബോട്ടുകളില്ലാത്തത് സര്‍വീസിനെ സാരമായി ബാധിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ ദീര്‍ഘനേരം ക്യൂ നിന്നാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കുന്നത്. സര്‍വീസുകള്‍ക്കിടയിലെ ഇടവേളയും ഇപ്പോള്‍ കൂടുതലാണ്. ഇതു കുറച്ചെങ്കില്‍ മാത്രമേ തിരക്ക് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്. ഫോര്‍ട്ടുകൊച്ചിയിലേക്ക് മാത്രം എട്ട് ബോട്ടുകളെങ്കിലും വേണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

നിലവില്‍ 50 ലക്ഷം രൂപയാണ്വാട്ടർ മെട്രോയുടെ  പ്രതിമാസ വരുമാനം. എന്നാൽ ഈ സർവീസ് ലാഭത്തിലെത്താന്‍ പ്രതിമാസ വരുമാനം ഇനിയുമേറെ വര്‍ധിപ്പിക്കേണ്ടതുണ്ട്. പുതിയ റൂട്ടുകള്‍ സജീവമാകുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. എങ്കില്‍ മാത്രമേ വരുമാനത്തില്‍ സ്ഥിരത വരുത്താന്‍ സാധിക്കുകയുള്ളു.

 

 

Read More: രാജ്യത്ത് ആദ്യം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌ട്രോക്ക് ചികിത്സയ്ക്ക് നൂതന സംവിധാനം

Read More: വട്ടവട ചിലന്തിയാറിലെ തടയണ ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

Read More: സംസ്ഥാനത്തെ തോട്ടങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുന്നു; ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

Related Articles

Popular Categories

spot_imgspot_img