കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
കുടുംബത്തിന്റെ പരാതിയിൽ ആരംഭിച്ച പോലീസ് അന്വേഷണത്തിനിടെ മൂവാറ്റുപുഴ ബസില്‍ ഒരു കുട്ടി കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതുപ്രകാരം മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവില്‍ ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയ കുട്ടി പരീക്ഷാ സമയം തീരുന്നതിന് മുമ്പ് സ്‌കൂളില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
എന്നാൽ രാവിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. കുട്ടി സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതും ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഇത്തവണയും ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം
വാഷിംഗ്ടണ്‍: ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് (SpaceX)സ്റ്റാര്‍ഷിപ്പ് ദൗത്യം. ഇത് ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു.
സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ലെന്നാണ് റിപ്പോർട്ട്.
എന്നാല്‍ വിക്ഷേപണം നടത്താന്‍ കഴിയാത്തത് തിരിച്ചടി അല്ലെന്നാണ് സ്‌പേസ് എക്‌സിന്റെ ഔദ്യോഗിക പ്രതികരണം. റോക്കറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ കടലില്‍ പതിച്ചേക്കും.
മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്കാണ് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്.
സ്റ്റാര്‍ഷിപ്പിന്റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നെങ്കിലും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തേത് അഭിമാന ദൗത്യമായിരുന്നു.
2025 ജനുവരി മാസത്തിലാണ് ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായില്ല.
മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് വലിയ അഗ്‌നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടതായും വന്നു.
അന്ന്സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ കണ്ടെത്തിയത് വലിയ ഭീതി പരത്തുകയും ചെയ്തു.
ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാര്‍ഷിപ്പ് 9-ാം ദൗത്യം നടത്തിയത്.
സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍. ഇത്തവണത്തെ പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.