web analytics

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചിട്ടും,

മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കത്തിൽ വലഞ്ഞ് കോൺഗ്രസ്.

ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും നഗരസഭയുടെ അമരക്കാരനെ നിശ്ചയിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.

ഗ്രൂപ്പ് വൈരവും സാമുദായിക പരിഗണനകളും ചർച്ചകളിൽ വിഘാതം സൃഷ്ടിക്കുകയാണ്.

ഗ്രൂപ്പ് പോരിൽ തട്ടി ‘കൈ’

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യുവിനായി ‘എ’ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്.

എന്നാൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, പാലാരിവട്ടം കൗൺസിലർ അഡ്വ. വി.കെ. മിനിമോൾ എന്നിവർക്കായി ‘ഐ’ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നു.

ഐ ഗ്രൂപ്പിനുള്ളിൽ തന്നെ ദീപ്തി വേണോ മിനിമോൾ വേണോ എന്ന കാര്യത്തിൽ കടുത്ത ഭിന്നതയുണ്ട്.

കൗൺസിലർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഷൈനി മാത്യുവിന് നേരിയ മുൻതൂക്കമുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം ബിജെപിക്ക് വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല;
യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

സീനിയോറിറ്റിയും സമുദായവും

പാർട്ടിയിലെ സംഘടനാപരമായ സീനിയോറിറ്റി പരിഗണിച്ച് ദീപ്തി മേരി വർഗീസിനെ മേയറാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

എന്നാൽ പശ്ചിമ കൊച്ചിയുടെ വികസന പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ഷൈനി മാത്യുവിനെ പിന്തുണച്ച് ബ്ലോക്ക് പ്രസിഡന്റുമാർ നേതൃത്വത്തിന് കത്ത് നൽകി.

ഇതിനിടെ, മേയർ സ്ഥാനം ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് നൽകണമെന്ന ആവശ്യവുമായി വരാപ്പുഴ അതിരൂപതയുടെ അൽമായ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

ലത്തീൻ വിഭാഗത്തെ പരിഗണിച്ചാൽ മിനിമോളിനോ ഷൈനിക്കോ സാധ്യതയേറും.

തീരുമാനം കെപിസിസിയിലേക്ക്?

ഇന്ന് ചേരുന്ന കോർപ്പറേഷൻ കോർ കമ്മിറ്റി യോഗത്തിൽ സമവായമുണ്ടായില്ലെങ്കിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിടും.

മേയർ പദവി ടേം അടിസ്ഥാനത്തിൽ പങ്കിടാനുള്ള സാധ്യതയും പാർട്ടി ആലോചിക്കുന്നുണ്ട്.

മേയർ സ്ഥാനം വനിതകൾക്കായി സംവരണം ചെയ്ത സാഹചര്യത്തിൽ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാളെ പരിഗണിച്ചേക്കും.

English Summary:

The Congress party is struggling to finalize the Mayor candidate for Kochi Corporation due to intense group feuds between ‘A’ and ‘I’ factions, despite winning the local body elections. Candidates like Shiny Mathew, Deepthi Mary Varghese, and V.K. Minimol are the top contenders.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം സ്തംഭിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

തളിപ്പറമ്പ്: കണ്ണൂർ - കാസർകോട് ദേശീയപാതയിലെ യാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ ബിഹാർ: മാസം...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

Related Articles

Popular Categories

spot_imgspot_img