മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസവുമായ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഓഗസ്റ്റ് പതിനാറാം തീയതി ഉച്ചയ്ക്ക് 2 30 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ വച്ച് ഗംഭീര സ്വീകരണം നൽകുന്നു.Kochi is ready to welcome Olympian PR Sreejesh
വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ, എംപിമാർ, എംഎൽഎമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, അംഗങ്ങൾ, കായിക രംഗത്തെ പ്രമുഖ സംഘാടകർ, കായികതാരങ്ങൾ, പൗരപ്രമുഖർ തുടങ്ങിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ആലുവ യുസി കോളേജ് ടാഗോർ ഓഡിറ്റ് ഓഡിറ്റോറിയത്തിൽ വച്ച് പൗര സ്വീകരണം നൽകുന്നു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എയർപോർട്ട് ജംഗ്ഷൻ, ദേശം, പറവൂർ കവല, ആലുവ, ചൂണ്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മനാടായ മോറകാലയിലെ ഗൃഹത്തിൽ എത്തിച്ചേരുന്നു.
ഇതിനായി ഓഗസ്റ്റ് 14 ആം തീയതി ആലുവ യുസി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ആലോചനയോഗത്തിൽ എംഎൽഎമാർ അൻവർ സാദത്ത്, പി വി ശ്രീനിജൻ എന്നിവർ പങ്കെടുത്തു.
കൂടാതെ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ മുരളീധരൻ , കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു , ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഷെറഫുദീൻ ,
ആലുവ മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ, കുടുംബശ്രീ കോഡിനേറ്റർ ടി എം റെജീന,
ജില്ലാ പ്രോട്ടോകോൾ ഓഫീസർ ജെയിംസ് , യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എൽദോ വർഗീസ് ,
ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ സി കെ സനിൽ, കേരള ഒളിമ്പിക്ക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് കെ മോഹൻദാസ് സി എന്നിവർ പങ്കെടുത്തു.