കൊച്ചിയെ വിറപ്പിച്ച് സ്വകാര്യ ബസ് ജീവനക്കാർ; മാരകായുധങ്ങളുമായി കൊലവിളി നടത്തുന്ന വീഡിയോ വൈറൽ

കൊച്ചി: ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാരുടെ കൊലവിളി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ചേരി തിരിഞ്ഞുള്ള ആക്രമണത്തിൽ കലാശിച്ചത്.

കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഘർഷത്തിനിടെ വടക്കൻ പറവൂരിൽനിന്നു വന്ന ബസ് അടിച്ചു തകർത്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഇപ്പോൾ കൊച്ചിയിലെ പതിവ് കാഴ്ച്ചയാണ്. സമയം തെറ്റിയോടുന്നതും, ആളുകളെ നിർദിഷ്ട സ്റ്റോപ്പിൽ ഇറക്കാതെയിരിക്കുന്നതുമെല്ലാം ബസ് ജീവക്കാർ തമ്മിലുള്ള പരസ്പര മത്സരത്തിന് കാരണമാകാറുണ്ട്.

അത്തരത്തിലൊന്നാണ് ഈ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പട്ടാപ്പകൽ ജനത്തിരക്കുള്ള റോഡിൽ വെച്ചായിരുന്നു ബസ് ജീവനക്കാർ തമ്മിലടിച്ചത്. പറവൂർ ഭാഗത്തുനിന്നും എറണാകുളം ടൗണിലേക്ക് സർവീസ് നടത്തുന്ന പുളിക്കൽ ബസിലെ ജീവനക്കാരും കിസ്മത് ബസിലെ ജീവനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്.

ഇതേ സമയം രണ്ട് ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുളിക്കൽ ബസിന്റെ ചില്ല് തകർന്നു റോഡിൽ വീണു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആക്രമണത്തെത്തുടർന്ന് രണ്ട് ബസിലെയും യാത്രക്കാർ ഇറങ്ങി പോവുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും സംഘർഷത്തിൽ പരിക്ക് പറ്റിയിട്ടില്ല. സംഭവവുമായി ബന്ധപെട്ട് ബസ് ജീവക്കാർ തന്നെ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനങ്ങളടക്കം സ്വീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

പണി സിനിമയിലെ പണിയൊക്കെ എന്ത്; ജോജുവിന് ശരിക്കും പണികിട്ടി; കേസ് മറച്ചുവച്ച് പാസ്പോർട്ടെടുത്ത നടനെതിരെ നടപടി

കൊച്ചി: വഴിയെ പോകുന്ന വയ്യാവേലികളെല്ലാം ഏണിവച്ച് പിടിക്കുന്ന നടൻ ജോജുവിന് ഇത്തവണ കിട്ടിയത് എട്ടിന്റെ പണി. കഴിഞ്ഞ ഡിസംബർ മുതൽ എടുത്തുവച്ചൊരു തലവേദനയിൽ നിന്ന് ഊരാൻ വഴികാണാതെ വശംകെട്ടിരിക്കുകയാണ് നടനിപ്പോൾ. ഇത്തവണത്തേത് നിയമപരമായി ഏറെ ഗൗരവമുള്ള പ്രശ്നമാണ്, പാസ്പോർട്ട് ആക്ട്പ്രകാരം കേസ് വരാനുള്ള സാധ്യതയാണ് തെളിഞ്ഞുനിൽക്കുന്നത്.

2023 ആഗസ്റ്റിൽ ലണ്ടൻ യാത്രക്കിടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയത് എടുക്കാൻ 2024 ഡിസംബറിലാണ് ജോജു അപേക്ഷ നൽകിയത്. എന്നാൽ പാസ്പോർട്ട് വേഗത്തിൽ കിട്ടാൻ തത്കാൽ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ തൻ്റെ പേരിൽ പോലീസ് കേസുള്ളത് മറച്ചുവച്ചു.

ഡിസംബർ മാസത്തിൽ തന്നെ തത്കാൽ പാസ്പോർട്ട് കയ്യിൽ കിട്ടിയെങ്കിലും പിന്നാലെ തൃശൂർ മാളയിൽ നിന്ന് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചു. ഇതോടെയാണ് കളളക്കളി മനസിലാക്കി പാസ്പോർട്ട് ഓഫീസ് ഷോകോസ് നോട്ടീസയച്ചതും പിന്നാലെ ജോജുവിന് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതും. രേഖയിൽ ‘സറണ്ടർ’ എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് നടപടിയെന്ന് നിയമ വിദ​ഗ്ദർ പറയുന്നു.

അപകടമുണ്ടാക്കും വിധം വാഗമണ്ണിൽ ഓഫ്റോഡ് റൈഡിങ് പരിപാടികളിൽ പങ്കെടുത്തതിനാണ് ജോജു ജോർജിനെതിരെ ഇടുക്കി പോലീസ് കേസെടുത്തത്. 2022ൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയായ ജോജുവിനൊപ്പം പരിപാടിയുടെ സംഘാടകരും പ്രതികളായിരുന്നു.

ഇതിനിടെ മോട്ടോർ വാഹനവകുപ്പ് മറ്റൊരു കേസ് എടുത്തെങ്കിലും അതിൽ കുറ്റം സമ്മതിച്ച് പിഴയടച്ച് തീർത്തു. വാഗമൺ പോലീസെടുത്ത കേസ് തുടരുമ്പോഴാണ് പാസ്പോർട്ട് നഷ്ടപ്പെട്ടത്. ഇതേതുടർന്നാണ് പുതിയ പാസ്പോർട്ട് എടുക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ തത്കാൽ പാസ്പോർട്ടിനുള്ള അപേക്ഷയിൽ ഇതിൻ്റെ വിവരം മറച്ചുവച്ചത് ബോധപൂർവം തന്നെയെന്ന് ഉറപ്പാണെന്ന് വിമർശകർ പറയുന്നു.

പിന്നീട് വാഗമൺ പോലീസിൻ്റെ പരിധിയിൽപെട്ട പീരുമേട് കോടതിയിൽ നിന്ന് പാസ്പോർട്ട് അനുവദിക്കാൻ തടസമില്ലെന്ന് എൻഒസി വാങ്ങിയെങ്കിലും ആദ്യ അപേക്ഷയിൽ കേസിൻ്റെ വിവരം മറച്ചുവച്ചു എന്നത് കുറ്റമായി തന്നെ ഇപ്പോഴും നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ആ പാസ്പോർട്ട് തിരികെ നൽകാൻ പാസ്പോർട്ട് ഓഫീസ് തയ്യാറായിട്ടില്ല.

രാജ്യസുരക്ഷയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കാവുന്ന പാസ്പോർട്ടുമായി ബന്ധപ്പെട്ട ഇത്തരം കുറ്റകൃത്യം വളരെ ഏറെ ഗൗരവമായാണ് പരിഗണിക്കപ്പെടുന്നത്. വിവരം മറച്ചുവച്ച് പാസ്പോർട്ട് എടുക്കുന്നത് വ്യാജ പാസ്പോർട്ട് എടുക്കുന്നതിന് തുല്യമാണ്. ഇത് രണ്ടുവർഷം തടവു കിട്ടാവുന്ന കുറ്റമാണ്.

ഹൈക്കോടതിയെ സമീപിച്ച് പഴയ പാസ്പോർട്ട് തിരികെ കിട്ടാൻ ജോജു ശ്രമം നടത്തിയെങ്കിലും കുറ്റകൃത്യം കണ്ടെത്തിയതോടെ സറണ്ടർ ചെയ്ത പാസ്പോർട്ടിൻ്റെ കാര്യത്തിൽ കോടതി ഇടപെട്ടില്ല. പകരം പുതിയ പാസ്പോർട്ട് എടുക്കാൻ ഉത്തരവ് നൽകിയെങഅകിലും മുൻനിശ്ചയിച്ച വിദേശ യാത്രകൾ ഉള്ളതിനാൽ പഴയ പാസ്പോർട്ട് തന്നെയാണ് ജോജുവിന് ആവശ്യം.

പക്ഷെ അതിന് അനുകൂല നടപടി ഉണ്ടായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയെല്ലാം വഷളായശേഷം ഏറ്റവും ഒടുവിൽ പോലീസ് കേസും അവസാനിപ്പിച്ച് പഴയ പാസ്പോർട്ട് തിരികെ കിട്ടാൻ വീണ്ടും ജോജു വീണ്ടും ശ്രമം നടത്തുകയാണ്. ഇതിനായി വാഗമൺ ക്രൈം 324/2022 നമ്പറായി റജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കുറ്റം സമ്മതിച്ച് പിഴയൊടുക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

Related Articles

Popular Categories

spot_imgspot_img