web analytics

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്, ചിരി മായാതെ മടങ്ങൂ ടീച്ചർ; ഓർമ്മപ്പെടുത്തലുമായി കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: രാജ്യം ഉറ്റുനോക്കിയ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് വടകര. വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയെക്കാൾ 78,663 വോട്ടിന്റെ ലീഡിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കെ കെ ശൈലജ തോൽവിയോടടുക്കുമ്പോൾ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ കെ രമ. ‘ചിരി മായാതെ മടങ്ങൂ’ എന്നാണ് ഫേസ്ബുക്കിൽ ശൈലജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രമ കുറിച്ചിരിക്കുന്നത്. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവർ‌ത്തിക്കുക എന്നും രമ പറയുന്നു.

കെ കെ രമയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…

ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…

വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,

മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ

ഇന്നാട് ബാക്കിയുണ്ട്..

 

Read Also: ‘തൃശൂർ ഇങ്ങ് എടുത്തു’; നന്ദിപറയാൻ ഹെലികോപ്ടറില്‍ സുരേഷ് ഗോപി തൃശൂരിലേക്ക്

Read Also: സി പി എമ്മിന് ആശ്വാസ വാർത്ത; കേരളം കൈവിട്ടെങ്കിലും രാജസ്ഥാനിലും തമിഴ് നാട്ടിലും നേട്ടം

Read Also: കുത്തനെ ഉയർന്ന് സ്വർണവില; ഈ മാസത്തെ ആദ്യ വില വർദ്ധനവ്..അറിയാം പുതിയ പവന്‍ നിരക്ക്

 

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

Related Articles

Popular Categories

spot_imgspot_img