ഒ.ടി.ടി സേവനങ്ങളൊരുങ്ങുന്നു; വിനോദവും വിജ്ഞാനവും ഇനി കെഫോണിലൂടെ; എങ്ങനെയെടുക്കാം കണക്ഷന്‍?

ഒ.ടി.ടി സേവനങ്ങളൊരുങ്ങുന്നു; വിനോദവും വിജ്ഞാനവും ഇനി കെഫോണിലൂടെ; എങ്ങനെയെടുക്കാം കണക്ഷന്‍?

തിരുവനന്തപുരം: വിനോദവും വിജ്ഞാനവും വിരല്‍ത്തുമ്പിലൊരുക്കി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണ്‍ ഒ.ടി.ടി സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കെഫോണും ലക്ഷ്യമിടുന്നത്.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന ഒടിടി സേവനം ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ഓഗസ്റ്റ് 21ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെഫോണിന്റെ ഒ.ടി.ടി നാടിന് സമര്‍പ്പിക്കും.

29ലധികം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളുമടങ്ങുന്നതാണ് കെഫോണ്‍ ഒ.ടി.ടി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് ഒരുക്കിയ കെഫോണ്‍ മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഒ.ടി.ടി സേവനങ്ങളും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്തഘട്ട നടപടികള്‍. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ഐഎസ്പി എ ലൈസന്‍സും കെഫോണ്‍ നേടിക്കഴിഞ്ഞു. സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടവും ഇതിനോടകം കെഫോണ്‍ കൈവരിച്ചു.

നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നത്.

ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍

ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.

റൂറല്‍ ഏരിയ എന്ന് തരംതിരിക്കാനാവത്തവിധം അര്‍ബന്‍-റൂറല്‍ സ്വഭാവത്തോടെയാണ് കേരളത്തിലെ സ്ഥലങ്ങളുള്ളത്. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. അതിന് ആനുപാതികമായി കെഫോണ്‍ നെറ്റുവര്‍ക്കും എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കെഫോണിന് സാധിക്കും. ഇതിന് വേണ്ട വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്.

ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്. ആകെ 74557 റീട്ടയില്‍ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവില്‍ കെഫോണ്‍ സംസ്ഥാനത്താകെ നല്‍കിയിരിക്കുന്നത്.

വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. 31153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്.

ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍.

ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.

നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്.

ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ നെറ്റുവര്‍ക്ക് സജ്ജീകരണത്തില്‍ ചെറിയൊരു വേഗതക്കുറവുണ്ടെങ്കില്‍പ്പോലും ഇതിനോടകം 23,163 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു.

ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 3062 ആണ്. കൊമേഴ്‌സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 74717 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14194 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.

ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈബര്‍ ലീസിന് നല്‍കിക്കഴിഞ്ഞു.

വിവിധ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇക്കാര്യത്തില്‍ കെഫോണിനെ സമീപിക്കുന്നുണ്ട്. ഇതിന് പുറമേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്.

ഏഴായിരത്തോളം കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ പത്ത് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 115161 സബ്‌സ്‌ക്രൈബേഴ്‌സാണ് കെഫോണിന് ഉള്ളത്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുന്‍നിര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം കെ ഫോണ്‍ നല്‍കി വരുന്നു. അടുത്ത വര്‍ഷത്തോടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500-ന് മുകളില്‍ ഉപഭോക്താക്കളുണ്ട്. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.

ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അവര്‍ക്കിടയില്‍ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങള്‍ ആക്‌സസ് ചെയ്യാനും അനുവദിക്കുന്നൊരു സ്വകാര്യ നെറ്റുവര്‍ക്കാണ് ഇന്‍ട്രാനെറ്റ്.

എംപിഎല്‍എസ് എല്‍2വിപിഎന്‍, എംപിഎല്‍എസ് എല്‍3വിപിഎന്‍, എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് തുടങ്ങിയ സേവനങ്ങളാണ് കെഫോണ്‍ വഴി ഈ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. എംപിഎല്‍എസ് എല്‍2വിപിഎന്‍, എംപിഎല്‍എസ് എല്‍3വിപിഎന്‍ എന്നീ സേവനങ്ങള്‍ വഴി ബന്ധപ്പെടുത്തിയിരിക്കുന്ന ഓഫീസുകള്‍ മുഖേന പോയിന്റ് ടു പോയിന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഇത്തരത്തില്‍ പ്രധാന ഓഫീസും ശാഖകളും തമ്മില്‍, ശാഖകള്‍ തമ്മില്‍, പ്രധാന ഓഫീസുകള്‍ തമ്മില്‍, എന്നിങ്ങനെ ഡാറ്റ കൈമാറ്റവും മറ്റും നടത്താനാകും. ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ മാത്രം ലഭ്യമാകുന്നതോടെ കൂടുതല്‍ സ്വകാര്യതയും ഡാറ്റ സ്പീഡും ലഭ്യമാകും.

എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് മുഖേനെ ഒരു പ്രത്യേക ഓഫീസില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യാന്‍ പ്രത്യേക അനുവാദം ചില ഐ.പി അഡ്രസുകള്‍ക്ക് മാത്രമായി നല്‍കാനാകും. ഇത്തരത്തില്‍ കെഫോണ്‍ ഇന്‍ട്രാനെറ്റ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭ്യമാക്കുന്നുണ്ട്.

പവര്‍ഗ്രിഡ് ടെലിസര്‍വീസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഐടി മിഷന്‍, കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സെന്റര്‍ എന്നിവര്‍ എംപിഎല്‍എസ് എല്‍2വിപിഎന്നും കെ-ഡിസ്‌ക്, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, കെഎസ്ഇബി, ട്രഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഇ-ഹെല്‍ത്ത് എന്നിവര്‍ എംപിഎല്‍എസ് എല്‍3വിപിഎന്നും ഉപയോഗപ്പെടുത്തി വരുന്നു.

ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്), കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടങ്ങി ഒട്ടേറെ സ്ഥാപങ്ങളാണ് കെഫോണിന്റെ എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് ഉപയോഗപ്പെടുത്തുന്നത്.

കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. 99.9 ശതമാനമാണ് ലഭ്യതാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ കെ ഫോണ്‍ നല്‍കിവരുന്ന കണക്ഷനുകള്‍ സ്ഥിരതയുള്ളതും ഗുണമേന്മയുള്ളതുമയ ഇന്റര്‍നെറ്റ് സേവനമാണ് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഉടനടി അവ പരിഹരിക്കുവാനുള്ള സംവിധാനവും കെ ഫോണിനുണ്ട്. എന്തെങ്കിലും കാരണത്താല്‍ നെറ്റുവര്‍ക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചാല്‍ പരമാവധി നാല് മണിക്കൂറിനുള്ളില്‍ കണക്ടിവിറ്റി റീസ്റ്റോര്‍ ചെയ്യും. വന്‍കിട കമ്പനികളേക്കാളും ഒട്ടും പുറകിലല്ല കെ ഫോണിന്റെ സേവനങ്ങള്‍.

സേവനങ്ങളില്‍ തടസ്സങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ റിഡന്റന്‍സി സംവിധാനവും കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും കണക്ടിവിറ്റി സൗകര്യം ലഭ്യമാക്കുവാനുള്ള നെറ്റുവര്‍ക്ക് ശേഷി കെഫോണിനുണ്ട്. അതിനാവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ള ജീവനക്കാര്‍ തുടങ്ങിയവയെല്ലാം കെഫോണില്‍ പൂര്‍ണ സജ്ജമാണ്.

സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ കെഫോണ്‍ മുഖേന നല്‍കിവരുന്നുണ്ട്. അതിന് പുറമേ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ട്രൈബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കണക്ടിംഗ് ദി അണ്‍കണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു.

നിലവില്‍ ഈ പദ്ധതി മുഖേന കോട്ടൂരില്‍ 103 കുടുംബങ്ങളിലും അട്ടപ്പാടിയില്‍ 396 കുടുംബങ്ങളിലും ഇതിനോടകം കണക്ടിവിറ്റി നല്‍കിക്കഴിഞ്ഞു. വീടുകള്‍ക്ക് പുറമേ അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലെ 50 അംഗന്‍വാടികളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കി. പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലും ഇത്തരത്തില്‍ കണക്ഷനുകള്‍ ലഭ്യമാക്കി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വാഹന ഗതാഗതം പോലും വെല്ലുവിളി നേരിടുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെഫോണ്‍ ബിപിഎല്‍ കണക്ഷനുകള്‍ നല്‍കുന്നുണ്ട്. കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ കെഫോണ്‍, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്.

ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകള്‍ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും മറ്റ് അനുബദ്ധ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയും. കെഫോണ്‍ കണക്ഷനുകള്‍ക്കുപരി മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും കെഫോണ്‍ ഫൈബറുകള്‍ ലീസിനെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതുവഴി കഴിയും.

എങ്ങനെയെടുക്കാം കെഫോണ്‍ കണക്ഷന്‍?

മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.

  1. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.
  2. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.
  3. www.kfon.in എന്ന കെഫോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.

299 രൂപ മുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണില്‍ ലഭ്യമാണ്. താല്‍പര്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും.

ഏപ്രില്‍ 10 മുതല്‍ നിലവില്‍ വന്ന ഓഫറുകള്‍ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. 90 ദിവസത്തെ ക്വാട്ടര്‍ലി പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 15 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉള്‍പ്പടെ വെല്‍ക്കം ഓഫര്‍ വഴി 110 ദിവസം വാലിഡിറ്റി ലഭിക്കും.

180 ദിവസത്തെ ആറുമാസത്തെ പ്ലാനിനായി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുള്‍പ്പടെ വെല്‍ക്കം ഓഫറിലൂടെ 225 ദിവസം വാലിഡിറ്റി ലഭിക്കും. ഒരു വര്‍ഷത്തേക്കുള്ള പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം അഡീഷണല്‍ വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉള്‍പ്പടെ 435 ദിവസം വാലിഡിറ്റിയും വെല്‍ക്കം ഓഫര്‍ വഴി നേടാനാകും.

കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്താലും കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണ്.

English Summary:

Kerala’s own internet service, K-FON, to launch OTT platform combining entertainment and knowledge. Aims to compete with other ISPs by offering enhanced services to attract more users.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി ന്യൂഡൽഹി:...

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി...

കനത്ത മഴ; ഈ ജില്ലയിൽ നാളെ അവധി

കനത്ത മഴ; ഈ ജില്ലയിൽ നാളെ അവധി തൃശൂർ: കനത്ത മഴയെ തുടരുന്ന...

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

Related Articles

Popular Categories

spot_imgspot_img