web analytics

കേരളത്തിൻ്റെ മൂന്നാം വന്ദേ ഭാരത് ബംഗളുരു – എറണാകുളം റൂട്ടിലല്ല; പുതിയ റൂട്ടിലോടിക്കാൻ ആലോചന; പിന്നിൽ സ്വകാര്യ ബസ് ലോബി

തിരുവനന്തപുരം: ബംഗളുരു – എറണാകുളം അന്തര്‍സംസ്ഥാന റൂട്ടില്‍ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദം മൂലം മുടക്കിയതായി ആരോപണം. ബംഗളുരു റൂട്ട് മാറ്റി, തിരുവനന്തപുരം – ചെന്നൈ, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ടില്‍ ഓടിക്കാനാണ് ആലോചന.

ബംഗളുരു റൂട്ടിനായി മാര്‍ച്ചില്‍ കിട്ടിയ വന്ദേഭാരത് റേക്ക് കൊല്ലം സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുക്കും മുമ്പ് മറ്റൊരു റൂട്ടിലേക്ക് മാറ്റാനാണ് ആലോചന. കേരളത്തിന് കിട്ടിയ മൂന്നാം വന്ദേഭാരത് ആണിത്.

രാത്രി 11.30ന് ബാംഗ്‌ളൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8ന് എറണാകുളത്തും അവിടെ നിന്ന് രാവിലെ 9 ന് തിരിച്ച് രാത്രി 10ന് ബാംഗ്‌ളൂരിലും എത്തും വിധമായിരുന്നു ആദ്യം സര്‍വീസ് നിശ്ചയിച്ചത്. ഇത് സ്വകാര്യലക്ഷ്വറി ബസുകള്‍ക്ക് ഭീഷണിയായി. അതോടെ ചില ഇടപെടലുകൾ ഉണ്ടായതായാണ് വിവരം
മൂന്നാം വന്ദേഭാരതിന്റെ മെയിന്റനന്‍സ് സംബന്ധിച്ച് ദക്ഷിണറെയില്‍വേ തീരുമാനമെടുക്കാത്തതാണ് കാരണമെന്നാണ് ഔദ്യോഗീക വിശദീകരണം. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സംസ്ഥാനത്തുണ്ട്. അതിനാല്‍ മൂന്നാം വന്ദേഭാരത് കേരളത്തിന് പുറത്തേക്ക് ഓടിക്കണം.
രാത്രി സര്‍വ്വീസ് സംബന്ധിച്ചാണ് വ്യക്തത വരേണ്ടത്. ബംഗളുരു – എറണാകുളം സര്‍വ്വീസിന് ടൈംടേബിളും സ്റ്റോപ്പും നിശ്ചയിച്ചെങ്കിലും എറണാകുളത്ത് മെയിന്റനന്‍സ് സൗകര്യമില്ലെന്ന് പറഞ്ഞ് സര്‍വ്വീസ് മുടക്കുകയായിരുന്നു.വേണാട് എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് ഒഴിവാക്കി വന്ദേഭാരതിന് മെയിന്റനന്‍സ് ലൈന്‍ തയ്യാറാക്കി. അപ്പോള്‍ രാത്രികാല മെയിന്റനന്‍സിന് അനുമതിയില്ലെന്നായി വാദം. ഇതെല്ലാം മുടന്തന്‍ വാദങ്ങളാണെന്നും യഥാര്‍ത്ഥ കാരണം ബസിലോബിയുടെ സമ്മര്‍ദ്ദമാണെന്നുമാണ് ഉയരുന്ന ആരോപണം.

 

Read Also: ​ബ്രഹ്മപുരം കുപ്പതൊട്ടി മാണിക്യമാകും;ആർക്കും വേണ്ടാതെ കിടന്ന പദ്ധതി ഇനി കൊയ്യാൻ പോകുന്നത് കോടികൾ

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

ശബരിമലയിൽ തീർത്ഥാടനകാലത്തിന് തുടക്കം; പുതിയ മേൽശാന്തിമാർ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് ഈ തിങ്കളാഴ്ച ഭക്തിപൂർണമായ തുടക്കം. മണ്ഡല...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

Related Articles

Popular Categories

spot_imgspot_img