web analytics

പതിമൂന്ന് വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപ; കൂട്ടണം, ഇല്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ

പാലക്കാട്: വിദ്യാർഥികളുടെ യാത്ര നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബസ് ഉടമകൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കപ്പെടാനായി ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ ബസ് സംരക്ഷണജാഥ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനാണ് സംഘടന നീക്കം.

ഇത് ഫലം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് നടപ്പിലായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ പതിമൂന്ന് വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണെന്നും സ്വകാര്യ ബസ് യാത്രക്കാരിലധികവും വിദ്യാർത്ഥികളായിരിക്കെ ഇതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ബസുടമകളുടെ തീരുമാനം.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച വിവിധ കമ്മിഷനുകൾ മിനിമം ചാർജുമായി ബന്ധപ്പെട്ട ശുപാർശകൾ മുന്നോട്ട് വെച്ചിങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ലെന്നാണ് ഉടമകളുടെ പരാതി.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ അബുദാബി: ഹോർമുസ് കടലിടുക്കിലെ...

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു കൊച്ചി: സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img