സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. (Latest rain alert in Kerala is here)
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. ഗുജറാത്തിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കാണ് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 3 മുതൽ 07 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട ഇടവിട്ട തോതിലുള്ള മഴയാണ് പല ജില്ലകളിലും ലഭ്യമാവുക.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതികളും
04 -07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്.
05 -07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
06-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
07 -07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
Read More: കുവൈറ്റ് തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള 1.20 കോടി രൂപ ധനസഹായം കൈമാറി യൂസഫലി
Read More: ആരാധകരേ കടന്നു വരൂ! വിക്‌റ്ററി പരേഡിലേക്ക് ആരാധകരെ ക്ഷണിച്ച് രോഹിത് ശര്‍മ്മ









