നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തിയിലേക്ക്​; ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇ​ന്ന് 100 വ​യ​സ്സ്

വ​ട​ക​ര: നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തി​യി​ലേ​ക്ക് കു​തി​ച്ച ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് (യു.​എ​ൽ.​സി.​സി.​എ​സ്) ഇ​ന്ന് 100 വ​യ​സ്സ്.

1925ൽ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു സ്ഥാ​പി​ച്ച പ​രി​ഷ്‍ക​ര​ണ പ്ര​സ്ഥാ​ന​മാ​യി​രു​ന്ന ആ​ത്മ​വി​ദ്യാ സം​ഘ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സ​ഹ​ക​ര​ണ സം​ഘം സ്ഥാ​പി​ച്ച​ത്.

ഇ​ന്ന് ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ മാറി.

ലോ​ക​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്പെ​യി​നി​ലെ മോ​ൺ​ഡ്ര​ഗോ​ണി​ന് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്താണ് ഊ​രാ​ളു​ങ്ക​ൽ.

കൂ​ലി​വേ​ല​ക്കാ​രു​ടെ പ​ര​സ്പ​ര സ​ഹാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്നു​മാ​ണ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ തു​ട​ക്കം കു​റി​ച്ച​ത്.

1925 ഫെ​ബ്രു​വ​രി 13ന് 16 ​പേ​ര​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ നാ​ല​ണ (37 പൈ​സ) വീ​തം എ​ടു​ത്താ​ണ് ഊരാളുങ്കൽസം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്.

925 രൂ​പ​യു​ടെ റോ​ഡ് പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്തു​കൊ​ണ്ട് തു​ട​ങ്ങി​യ സം​ഘം, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യിലേ​ക്ക് വ​ള​ർ​ന്ന് കോ​ർ​പ​റേ​റ്റ് ഭീ​മ​ന്മാ​രു​മാ​യി മ​ത്സ​രി​ച്ച് വ​ൻ​കി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​യി പ​ന്ത​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

18,000 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന് തൊ​ഴി​ൽ-​ജീ​വി​ത സു​ര​ക്ഷ​യു​മാ​യി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റിയിൽ​ ജോ​ലി​ചെ​യ്യു​ന്ന​ത്. 25 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

കാ​ല​ത്തി​ന്റെ മാ​റ്റം ഉ​ൾ​ക്കൊ​ണ്ട്, ഐ.​ടി മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ച്ച ക​മ്പ​നി ഈ ​മേ​ഖ​ല​യി​ൽ 5000 പേ​ർ​ക്ക് ജോ​ലി​ന​ൽ​കു​ന്ന പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്നി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ന​യി​ച്ച​വ​രു​ടെ​യും ആ​ത്മാ​ർ​ഥ​ത​യും സ​ത്യ​സ​ന്ധ​ത​യും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി പറഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലാ​ളി​ക​ളാ​ൽ ഭ​രി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് സ്ഥാ​പ​ന​ത്തി​ന്റെ പ്ര​ത്യേ​ക​ത.

പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റിയെ​ 100 വ​ർ​ഷ​ത്തേ​ക്കു​കൂ​ടി മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ അ​ടു​ത്ത ത​ല​മു​റ​ക്ക് കൈ​മാ​റാ​ൻ പ​ര്യാ​പ്ത​മാ​ക്കു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ട്; പരിഹാസവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാർക്ക്...

മാര്‍ക്ക് കുറഞ്ഞതിന് അമ്മ ഫോണ്‍ വാങ്ങിവച്ചു; 20 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പത്താംക്ലാസുകാരി

ക്ലാസ് പരീക്ഷകളില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിൽ...

കോട്ടയം നഴ്സിങ് കോളജ് റാഗിങ്; ഇതുവരെ ലഭിച്ചത് 6 പരാതികൾ, എണ്ണം കൂടാൻ സാധ്യതയെന്ന് പൊലീസ്

കോട്ടയം: ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിൽ കൂടുതൽ പരാതികൾ...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ഡോക്ടറുടെ അശ്രദ്ധ; പനി ബാധിച്ച് ചികിത്സക്കെത്തിയ യുവതി മരിച്ചതായി പരാതി

ന്യൂഡൽഹി: ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ...

Related Articles

Popular Categories

spot_imgspot_img