കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം; കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം നൽകി ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. കലോത്സവ വേദിയിൽ ഉണ്ടായ തുടർച്ചയായ സംഘർഷങ്ങൾ അന്വേഷിക്കാൻ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേരള സർവകലാശാല കലോത്സവം തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദ്ദേശപ്രകാരം നിർത്തിവയ്ക്കുകയായിരുന്നു. നിർത്തിവച്ച കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവച്ചാണ് കലോത്സവം പൂർത്തീകരിക്കുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

കലോത്സവത്തിൽ ഉണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, ഡോക്ടർ ജയൻ എന്നിവരടങ്ങിയ സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചശേഷമാകും കലോത്സവം നടത്തുന്ന വേദികളെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.

കലോത്സവം മാന്വൽ ഭാവിയിൽ പരിഷ്കരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരണം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് സമിതിയെ രൂപീകരിക്കും. ഈ സമിതിയിൽ കലാസാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകുമെന്നും യോഗത്തിൽ തീരുമാനമായി.

 

Read Also:തെരഞ്ഞെടുപ്പ് എത്തി, വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലേ ? കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മൊബൈൽ ആപ്പുവഴി വീട്ടിലിരുന്ന് വോട്ടർപ്പട്ടികയിൽ പേരു ചേർക്കാം: അപേക്ഷിക്കേണ്ടത് ഇങ്ങനെ:

 

 

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

നീലഗിരി യാത്രക്കാർ ജാഗ്രതൈ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം കണ്ടു കെട്ടും, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

ആഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയിൽ

മസ്കത്ത്: വടക്കൻ ശർഖിയയിൽ വീട്ടിൽ നിന്നും ആഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചെന്നാരോപിച്ച്...

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

Related Articles

Popular Categories

spot_imgspot_img