web analytics

യുകെയിൽ പെരുമ്പാവൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു

യുകെയിൽ പെരുമ്പാവൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

ലണ്ടൻ: നഴ്‌സിംഗ് പഠനത്തിനായി യുകെയിൽ എത്തിയ പെരുമ്പാവൂർ സ്വദേശിനി ചികിത്സയ്ക്കിടെ അന്തരിച്ചു. അയ്‌മുറി ഇളമ്പകപ്പിള്ളി പള്ളശ്ശേരി പൗലോസിന്റെയും ബ്ലെസ്സി പോളിന്റെയും മകൾ അനീന പോൾ (25) ആണ് മരിച്ചത്.

ഏകദേശം ഒരു വർഷം മുമ്പാണ് അനീന യു.കെയിലെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അപസ്മാര ലക്ഷണങ്ങളോടെ അനീനകുഴഞ്ഞുവീണതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വെന്റിലേറ്റർ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് മരണം സംഭവിച്ചത്.

അനീന, 2024 സെപ്റ്റംബറിൽ മിഡിൽസെക്സ് യൂണിവേഴ്‌സിറ്റിയിൽ നഴ്‌സിംഗ് (MSc Nursing) കോഴ്സിനായി യുകെയിലെത്തിയതായിരുന്നു. പഠനം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്.

ഇൽഫോഡിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഭക്ഷണം കഴിക്കവെയാണ് അനീന കുഴഞ്ഞുവീണത്. അടിയന്തരമായി ആംബുലൻസ് വിളിച്ചെത്തിച്ച് കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: ബ്ലെസ്സി പോൾ. സഹോദരങ്ങൾ: ആതിര, ആഷ്‌ലി, ആൽബിൻ. അനീന മൂന്ന് പെണ്മക്കളിൽ ഒരാളാണ്. കുടുംബം അതീവ ദുഃഖത്തിലാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നോർക്ക, ഇന്ത്യൻ ഹൈക്കമ്മീഷൻ, കൈരളി യുകെ, എൽമ, എംഎയുകെ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.

ഇൽഫോഡിലും ലണ്ടനിലുമുള്ള മലയാളി സമൂഹം അനീനയുടെ കുടുംബത്തിന് പിന്തുണ നൽകുകയാണ്. ഷിജു സേവ്യർ (പീറ്റർബറോ), ഷാജു പോളോസ് (വെംബ്ലി),

കൈരളി യുകെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സെക്രട്ടറി അനസ് സലാം, എൽമ ഭാരവാഹികളായ റെജി എബ്രഹാം, ബാസ്റ്റിൻ എന്നിവർ നേതൃത്വം നൽകുന്ന സംഘമാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.

നോർക്കയെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ കൈരളി യു.കെയുടെയും പ്രദേശത്തെ മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുകയാണ്. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.

English Summary:

London: Anina Paul (25), a nursing student from Perumbavoor, Kerala, passed away while undergoing treatment in East London. She had been admitted to King George Hospital after collapsing with epileptic symptoms at her Ilford residence.

Anina arrived in the UK in September 2024 to pursue her MSc in Nursing at Middlesex University. Her death occurred while she was nearing the completion of her studies.

She is the daughter of Varith Paulose and Blessy Paul of Pallassery House, Ilambakappilly, Perumbavoor. Her body will be repatriated to Kerala with assistance from NORKA, the Indian High Commission, and Malayali associations including Kairali UK, ELMA, and MAUK.

Malayali community members in London are coordinating efforts to support the bereaved family. The funeral will be held later in Kerala.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ...

താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ്

താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ് താമര, അരിവാൾ,...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി

പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി ഡൽഹി: ഡൽഹി സ്ഫോടനവുമായി...

പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ടു; മമ്മൂട്ടിയും ദുല്‍ഖറും ലോകയില്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മമ്മൂട്ടിയും പുതുതലമുറയുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍...

Related Articles

Popular Categories

spot_imgspot_img