web analytics

നെല്ല് സംഭരണം: പ്രോസസിംഗ് ചാർജ് വർധനക്ക് സർക്കാർ പരിഗണന; പാലക്കാട് ജിഎസ്ടി നോട്ടീസിൽ അനുകൂല തീരുമാനം

പ്രോസസിംഗ് ചാർജ് വർധന

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുമായുള്ള ചർച്ചകൾ അനുഭാവപൂർണമായ പ്രതികരണമാണ് നല്‍കിയതെന്ന്‌ ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു.കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് തന്നെ ഭാരവാഹികൾ മറുപടി നൽകുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിൽ ദീപാവലി ആഘോഷം: 26 ലക്ഷത്തോളം ദീപങ്ങൾ തെളിഞ്ഞു ലോകറെക്കോഡുകള്‍ നേടി അയോധ്യ

പ്രോസസിംഗ് ചാർജ് വർധനക്ക് പരിഗണന

സർക്കാർ നിലവിൽ ക്വിന്റലിന് 20 രൂപ എന്ന പ്രോസസിംഗ് ചാർജ് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

സപ്ലൈകോയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ചര്‍ച്ച നടന്നത്.

മില്ലുടമകൾക്ക് അനുകൂല ഉറപ്പുകൾ

ബോൾഗാട്ടി പാലസിൽ നടന്ന സപ്ലൈകോ ആഘോഷത്തിൽ ഭക്ഷ്യ, കൃഷി, ധനകാര്യ മന്ത്രിമാർ മില്ലുടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.

മില്ലുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ച് സാധ്യമായ എല്ലാ അനുകൂല തീരുമാനങ്ങളും എടുക്കുമെന്നും മന്ത്രിമാർ ഉറപ്പു നൽകി.

കോടതി വിധി നിലനിൽക്കുന്നതിനാൽ ഔട്ടേൺ റേഷ്യോയിൽ മാറ്റം സാധ്യമല്ലെങ്കിലും, 2022–23ലെ ഒ.ടി.ആർ അനുപാത വ്യത്യാസമായ ₹63 കോടി സംബന്ധിച്ച് മന്ത്രിസഭയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പു നൽകി.

പാലക്കാട് ജിഎസ്ടി നോട്ടീസിൽ പരിഹാര സാധ്യത

പാലക്കാട് ജില്ലയിൽ ജിഎസ്ടി സംബന്ധിച്ച് ലഭിച്ച നോട്ടീസുകൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാമെന്ന ഉറപ്പും മന്ത്രിമാർ നൽകിയിട്ടുണ്ട്.

ഈ ഉറപ്പുകൾ അംഗീകരിച്ച് മില്ലുടമകൾ ഉടൻ നെല്ല് സംഭരണം ആരംഭിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.

ചൂഷണ രീതി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

സംഭരണ വിലയിലും കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങി കർഷകരെ ചൂഷണം ചെയ്യുന്ന ചില മില്ലുകൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നേരിട്ടും, കൃഷിമന്ത്രി പി. പ്രസാദ്, ധനമന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവർ ഓണ്‍ലൈനായുമാണ്‌ പങ്കെടുത്തത്.

English Summary:

The Kerala government is considering increasing the rice processing charge from ₹20 per quintal following positive discussions with mill owners. Ministers assured favorable decisions on pending issues, including the ₹63 crore OTR variation for 2022–23 and GST notices in Palakkad. The meeting, held during Supply-co’s 50th-anniversary event, encouraged mill owners to begin rice procurement promptly and avoid farmer exploitation. The government reaffirmed that while the court order prevents changes to the outturn ratio, all possible supportive measures will be explored to assist mill owners.

spot_imgspot_img
spot_imgspot_img

Latest news

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും

മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും ശബരിമല സ്വര്‍ണപ്പാളി...

അമേരിക്കയെ മുട്ടുകുത്തിച്ച ഇന്ത്യൻ നയതന്ത്രം: ലോക പവർ ഗെയിമിൽ ഇന്ത്യയുടെ തന്ത്രം വിജയിച്ചു

അമേരിക്കയെ മുട്ടുകുത്തിച്ച ഇന്ത്യൻ നയതന്ത്രം: ലോക പവർ ഗെയിമിൽ ഇന്ത്യയുടെ തന്ത്രം...

Other news

ഫാ. ആന്റണി കാട്ടിപറമ്പിൽ – കൊച്ചി രൂപതയുടെ പുതിയ മെത്രാൻ

ഫാ. ആന്റണി കാട്ടിപറമ്പിൽ – കൊച്ചി രൂപതയുടെ പുതിയ മെത്രാൻ കൊച്ചി: ഫാ....

കൊതുകുകളില്ലാത്ത നാട്ടിലും കൊതുക് എത്തി; അമ്പരന്ന് ശാസ്ത്രലോകം

കൊതുകുകളില്ലാത്ത നാട്ടിലും കൊതുക് എത്തി; അമ്പരന്ന് ശാസ്ത്രലോകം കൊതുകുകളില്ലാത്ത നാടായി അറിയപ്പെട്ട ഐസ്‌ലൻഡിൽ,...

എല്ലാ കണ്ണുകളും കോഹ്‌ലിയില്‍

എല്ലാ കണ്ണുകളും കോഹ്‌ലിയില്‍ സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം...

വര്‍ഷങ്ങള്‍ക്കുശേഷം ജി. സുധാകരന്‍ സര്‍ക്കാര്‍ വേദിയില്‍; അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനം നോട്ടീസില്‍ പേരും-ചിത്രവും

അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനം ഒക്ടോബർ 27ന് ആലപ്പുഴ: അമ്പലപ്പുഴയിലെ നാലുചിറ പാലം...

കോട്ടയത്ത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു ; വന്ദേഭാരത് ഉൾപ്പെടെ വൈകിയോടുന്നു.

കോട്ടയത്ത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു; വന്ദേഭാരത് ഉൾപ്പെടെ വൈകിയോടുന്നു. കോട്ടയം :കുമാരനല്ലൂരിൽ...

Related Articles

Popular Categories

spot_imgspot_img