തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂരിലും കാസര്‍കോടും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിച്ച് ഈ രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മാത്രമാണ് അടുത്ത അഞ്ചുദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്.(Kerala rain alert today)
മറാത്താവാഡയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. ഇന്ന് കണ്ണൂരിനും കാസര്‍കോടിനും പുറമേ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച വടക്കന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉണ്ട്. തുടര്‍ന്നുള്ള മൂന്ന് ദിവസം മഴ ദുര്‍ബലമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.