web analytics

തിങ്ങി നിറഞ്ഞ് ജയിലുകൾ

അടിസ്ഥാന സൗകര്യങ്ങളിലും നടത്തിപ്പിലും മാറ്റമില്ല;

തിങ്ങി നിറഞ്ഞ് ജയിലുകൾ

കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളിലും നടത്തിപ്പിലും മാറ്റമില്ലാതെ തിങ്ങിനിറഞ്ഞ നിലയിലാണ്.

സെൻട്രൽ ജയിലുകളിൽ പാർപ്പിക്കാനുള്ള ശേഷിയേക്കാൾ ഇരട്ടിയോളം തടവുകാർ കഴിയുന്നതായി വിവരങ്ങളിലൂടെ വ്യക്തമാകുന്നു.

സ്ഥലക്കുറവിനെ തുടർന്ന് റിമാൻഡ് തടവുകാരെ ശിക്ഷാ തടവുകാരിൽ നിന്ന് വേർതിരിച്ച് പാർപ്പിക്കാനാകാത്ത സാഹചര്യം തുടർന്നു വരുന്നു.

തടവുകാരുടെ അനുപാതത്തിൽ ജീവനക്കാരുടെ നിയമനം വർധിപ്പിക്കാത്തതും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

സംസ്ഥാനത്തെ 57 ജയിലുകളിലും സമാനമായ അവസ്ഥയാണെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.

ലഹരി കേസുകളിലും മറ്റ് കുറ്റങ്ങളിലുമാണ് പതിവായി യുവാക്കളും വിദ്യാർത്ഥികളും റിമാൻഡിൽ എത്തുന്നത്.

ഇവരെ പരിഷ്കാരപരമായ അന്തരീക്ഷത്തിൽ പാർപ്പിക്കേണ്ടതുണ്ടെങ്കിലും മറ്റു തടവുകാർക്കൊപ്പം താമസിപ്പിക്കപ്പെടുന്നത് മനഃപരിവർത്തന സാധ്യതകൾ കുറയ്ക്കുന്നു.

ഗുണ്ടാ ആക്ടിൽ പെട്ടവരെ സെൻട്രൽ ജയിലുകളിൽ പാർപ്പിക്കാൻ തുടങ്ങിയതോടെ തടവുകാരിൽ സംഘർഷവും ജീവനക്കാരിൽ മാനസിക സമ്മർദ്ദവും വർധിച്ചു.

റിമാൻഡ്, ഗുണ്ട, വിചാരണ തടവുകാർ എന്നിവർക്കായി വലിയ പരിധിയിൽ സമയം ചെലവഴിക്കേണ്ടി വരുന്നതോടെ യുവാക്കളെയും ആദ്യമായി ജയിലിലെത്തുന്നവരെയും സ്ത്രീകളെയും ശ്രദ്ധിക്കാനാകാത്ത സാഹചര്യം ജീവനക്കാർ നിരീക്ഷിക്കുന്നു.

കർശനമായ ജാമ്യവ്യവസ്ഥ മൂലം ലഹരി കേസുകളിലെ റിമാൻഡ് തടവുകാർ ഒരുവർഷത്തിലധികം ജയിലിൽ തുടരേണ്ടി വരുന്നു.

കുറ്റകൃത്യങ്ങളുടെ സ്വഭാവവും രൂപവും മാറിയിട്ടും ജയിൽ നടത്തിപ്പിലും നിയമങ്ങളിലും ഡ്യൂട്ടി ക്രമങ്ങളിലും മാറ്റം വരാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ലഹരിക്ക് ഇരയായവരും മാനസിക രോഗികളുമുൾപ്പെടെ പ്രത്യേക പരിചരണം ആവശ്യമായവരെ വേർതിരിച്ച് പാർപ്പിക്കണമെന്ന ശുപാർശകൾ നടപ്പാക്കാൻ കഴിയാത്തതും പ്രശ്നമാണ്.

ഇപ്പോൾ ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായും ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾ നടത്തുന്ന സ്ഥാപനങ്ങളായും പ്രവർത്തിക്കുന്നതിനാൽ ജീവനക്കാരുടെ ജോലിഭാരം കൂടുന്നുണ്ട്.

സെൻട്രൽ ജയിലുകളുടെ സ്ഥിതി (ശേഷി – നിലവിലുള്ളത്):

പൂജപ്പുര: 727 – 1600

വിയ്യൂർ: 553 – 1150

കണ്ണൂർ: 948 – 1100

തവനൂർ: 568 – 650

ജീവനക്കാരുടെ സ്ഥിതി (നിലവിലുള്ളത് – അധികം വേണ്ടത്):

പൂജപ്പുര: 271 – 615

വിയ്യൂർ: 160 – 515

കണ്ണൂർ: 242 – 441

തവനൂർ: 148 – 425

English Summary

Kerala’s central prisons remain severely overcrowded despite rising crime rates and changing criminal patterns. Most jails house nearly twice their sanctioned capacity, making it impossible to separate remand prisoners from convicted inmates. Staffing has not increased proportionately, leading to operational strain.
Students and youth arrested in drug-related cases are lodged with hardened criminals, reducing chances of rehabilitation. The influx of detainees under the Goonda Act has increased internal clashes and stress among prison personnel.
Due to stricter bail conditions, many remand prisoners in narcotics cases remain behind bars for over a year. Recommendations to create separate facilities for mentally ill, drug-dependent, and infectious prisoners remain unimplemented.
All major central prisons — Poojappura, Viyyur, Kannur, and Tavanur — are functioning far beyond capacity, while each needs hundreds of additional staff.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

മലയാളികളുടെ ‘മണിമുത്ത്’ ഓർമ്മയായിട്ട് ഇന്ന് 10 വർഷം!

മലയാളികളുടെ 'മണിമുത്ത്' ഓർമ്മയായിട്ട് ഇന്ന് 10 വർഷം! മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img