News4media TOP NEWS
പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടശേഷം യുവാവിൻ്റെ ആത്മഹത്യാ ശ്രമം; പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു…

റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടശേഷം യുവാവിൻ്റെ ആത്മഹത്യാ ശ്രമം; പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു…
August 17, 2024

കൊച്ചി: സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യക്കുറിപ്പ് ഇട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് കേരള പോലീസ്.Kerala Police rescued a young man who tried to commit suicide after posting a suicide note on social media

പോലീസിന്‍റെ വിവിധ സംഘങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആണ് ഇരുപത്തിയഞ്ചുകാരന്റെ ജീവൻ രക്ഷിക്കാൻ കാരണമായത്.

കൊച്ചിയിലാണ് സംഭവം. സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ ആയിരുന്നു യുവാവ് ആത്മഹത്യക്കുറിപ്പ് പങ്കുവച്ചത്.

സാമ്പത്തിക പരാധീനതയും ജോലി ലഭിക്കാത്തതിലുള്ള നിരാശയും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് യുവാവ് പോസ്റ്റ് ഇട്ടത്.

വിവരം ശ്രദ്ധയിൽപ്പെട്ട കൊച്ചി സ്വദേശിയായ അഭിഷേക് ഉടൻ തന്നെ തന്‍റെ ഭാര്യയും എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ ഓഫീസിലെ ക്ലർക്കുമായ ഗൗരിലക്ഷ്മിയെ വിവരം അറിയിച്ചു. അവർ അക്കാര്യം ഡി ഐ ജിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സംഭവം അറിഞ്ഞയുടൻ പോസ്റ്റിട്ടയാളെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ഡി ഐ ജി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് നിർദ്ദേശം നൽകി.

അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം എറണാകുളം റൂറൽ ജില്ലയിലെ സൈബർ പോലീസ് സംഘം വിവിധ മാർഗ്ഗങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

അവസാനം പോലീസ് റെഡ്ഡിറ്റിന്‍റെ ഓഫീസിൽ ബന്ധപ്പെട്ട് കാര്യം ധരിപ്പിക്കുകയും ആളെ കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഏതാനും മിനിറ്റുകൾക്കകംതന്നെ യുവാവിന്‍റെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ ലഭ്യമാക്കി.

വിവരങ്ങൾ അനുസരിച്ച് യുവാവിന്‍റെ വീട് എറണാകുളം സിറ്റിയിലെ മുളവുകാട് സ്റ്റേഷൻ പരിധിയിൽ ആണെന്ന് മനസ്സിലാക്കിയ വൈഭവ് സക്സേന അക്കാര്യം കൊച്ചി സിറ്റി പോലീസിന്‍റെ ശ്രദ്ധയിൽ പെടുത്തി.

പോസ്റ്റിട്ട് ഒരു മണിക്കൂറിനകം തന്നെ പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ യുവാവ് ആത്മഹത്യ ചെയ്യാനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു.

ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ച പോലീസ് അദ്ദേഹത്തെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും കൗൺസലിങ്ങിന് അവസരം ഒരുക്കുകയും ചെയ്തു.

കൃത്യമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പോലീസ്. സംഭവം കേരള പോലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

Related Articles
News4media
  • India
  • News
  • Top News

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രത...

News4media
  • Kerala
  • News

മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത...

News4media
  • Kerala
  • News

എളുപ്പ വഴിയിൽ കയറാൻ നോക്കിയ ബസ് റോഡരികിലെ കാനയിൽ വീണു; അപകടം ചന്തിരൂരിൽ

News4media
  • Featured News
  • Kerala
  • News

എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി...

News4media
  • Kerala
  • News

ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​; മൂ​ന്ന് യുവാക്കൾ പി​...

News4media
  • Kerala
  • News

കരിമുകൾ ബിപിസിഎല്ലിൽ ജോലി വാങ്ങിത്തരാം; തട്ടിയെടുത്തത് 3,81,800 രൂപ; കോട്ടയം സ്വദേശി പിടിയിൽ

News4media
  • Kerala
  • News
  • Top News

മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ താമസിച്ചു ; പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി ഉദ്യോഗസ്ഥർ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]