പൊലീസ് തലപ്പത്ത് സ്ഥാനക്കയറ്റങ്ങളും അഴിച്ചുപണികളും ഉടൻ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിൽ ഉന്നതതല സ്ഥാനക്കയറ്റങ്ങളും അഴിച്ചുപണികളും ഉടൻ ഉണ്ടാകുമെന്ന് സൂചന.
നിലവിലെ ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, ആർ. നിശാന്തിനി, സതീഷ് ബിനോ, എസ്. അജിതാ ബീഗം എന്നിവർക്ക് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.
അതേസമയം, എസ്.പി റാങ്കിലുള്ള ശിവവിക്രം, ഹിമേന്ദ്രനാഥ്, അരുൾ ബി. കൃഷ്ണ എന്നിവർ ഡി.ഐ.ജിമാരായി ഉയർത്തപ്പെടും.
കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന എ.ഡി.ജി.പി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽ നിയമിക്കാൻ സാധ്യതയുണ്ട്.
നിലവിൽ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി എച്ച്. വെങ്കടേശിനാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ ചുമതല.
പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അധികചുമതല വഹിക്കുന്ന ബറ്റാലിയൻ എ.ഡി.ജി.പി തസ്തികയിലും നിലവിൽ ഒഴിവുണ്ട്.
അതേസമയം, കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായയെയും സ്ഥാനമാറ്റാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
English Summary
Major promotions and reshuffles are expected soon in the Kerala Police. Several DIGs will be promoted as IGs, while SPs will be elevated to DIG rank. ADGP Dinendra Kashyap, returning from central deputation, may be posted to the Crime Branch. Vacancies exist in key ADGP posts, and the jail chief facing bribery allegations is also likely to be transferred.
Kerala Police Promotions and Reshuffle Likely Soon
Kerala Police, Police Promotions, Police Reshuffle, ADGP, DIG, IG, Crime Branch, Kerala News









