പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ സന്യാസി വേഷം; ശിവകുമാർ പിടിയിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്.
പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയുമൊക്കെ വളര്‍ത്തി സന്യാസിയായി കഴിഞ്ഞുവരുകയായിരുന്നു പ്രതി. ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.
വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്.
ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയത് 2005ൽ; ഒടുവിൽ പിടി വീണു
കൽപ്പറ്റ: ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്നറിയപ്പെടുന്ന സാബു(57)വിനെയാണ് മലപ്പുറത്ത് നിന്നും വെള്ളമുണ്ട പോലീസ് പിടികൂടിയത്.
ഇരുപത് വർഷങ്ങൾക്ക് മുമ്പ് 2005-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ ശാരീരികമായും, മാനസികമായും ഉപദ്രവിച്ചുവെന്നതാണ് ഇയാൾക്കെതിരായ പരാതി.
അന്ന് ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞയുടൻ പ്രതി ഒളിവിൽ പോകുകയായിരുന്നു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ മിനിമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്, പ്രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നിസാർ, സച്ചിൻ ജോസ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾക്ക് സ്വീകരിച്ചു.
English Summary :
Kerala Police arrested a man from Tamil Nadu who had gone into hiding after allegedly sexually assaulting and impregnating a minor girl.
kerala-police-arrest-man-tamil-nadu-impregnating-minor
Kerala Police, Tamil Nadu arrest, minor assault case, child abuse, crime news, Kerala crime, sexual assault case