പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിച്ചാണോ പണമിടപാട്; അത് പൊല്ലാപ്പാകും

ഫോണിൽ ഡാറ്റ ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവർ നിരവധിയാണ്. സിനിമ ഡൗൺലോഡ് ചെയ്യാനും മറ്റും ഇത്തരത്തിൽ വൈഫൈ ഉപയോഗിക്കുന്നതോടൊപ്പം പടമിടപാടുകൾ നടത്തുന്നവരുമുണ്ട്. എന്നാൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ സൗകര്യപ്രദമാണെങ്കിലും അത്ര സുരക്ഷിതമല്ല. പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളാ പോലീസ്.

സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുതെന്ന് പൊലീസ് അറിയിച്ചു. ‘പാസ്‌വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും.’ പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. ‘ഇത്തരത്തില്‍ ഓണലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം.’ ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയും.

നിരന്തരമായ ബോധവല്‍ക്കരണത്തിനു ശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരളാ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്‌സ്ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതു വഴി വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Other news

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

Related Articles

Popular Categories

spot_imgspot_img