web analytics

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

കൊച്ചി: സ്ത്രീധനം നൽകുന്നത് തന്നെ കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധന നിരോധന നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

 സ്ത്രീധനത്തെ ‘സ്വത്ത്’ അല്ലെങ്കിൽ ‘സെക്യൂരിറ്റി’ എന്ന നിലയിലാണ് പരിഗണിക്കേണ്ടതെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

എന്നാൽ വരനോ വരന്റെ കുടുംബമോ സ്ത്രീധനം ആവശ്യപ്പെടുന്നത് കർശനമായി കുറ്റകരമാക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

സ്ത്രീധനം നൽകുന്നതിനെ കുറ്റമായി കണക്കാക്കുന്ന നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിനി ടെൽമി ജോളി സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഈ നിലപാട് കോടതിയെ അറിയിച്ചത്. 

ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, വിഷയത്തിൽ കേന്ദ്ര സർക്കാരിന് നിലപാട് അറിയിക്കാൻ ഫെബ്രുവരി 11നകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു.

English Summary

The Kerala government informed the High Court that the Kerala Law Reforms Commission has recommended removing the provision that criminalizes giving dowry from the Dowry Prohibition Act. The commission suggested treating dowry as property or security, while continuing to criminalize any demand for dowry by the groom or his family. The submission was made in response to a petition seeking the repeal of Section 3 of the Act. The High Court has directed the Central Government to file an affidavit on the matter by February 11.

kerala-law-reforms-commission-recommends-changes-to-dowry-prohibition-act

Kerala, Dowry Prohibition Act, Dowry Law Reform, Kerala High Court, Law Reforms Commission, Women Rights, Legal Reform

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം...

പാചകവാതക വിതരണത്തിൽ ആശങ്ക വേണ്ട; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര...

അമ്പലപ്പുഴയിൽ ‘സ്വതന്ത്ര’ നീക്കം ഉറപ്പിച്ച് ജി. സുധാകരൻ? സിപിഎം അനുനയം പരാജയം; ഇന്ന് നിർണായക പ്രഖ്യാപനം

അമ്പലപ്പുഴയിൽ ‘സ്വതന്ത്ര’ നീക്കം ഉറപ്പിച്ച് ജി. സുധാകരൻ? സിപിഎം അനുനയം പരാജയം;...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി...

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം ഇന്നത്തെ...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

Related Articles

Popular Categories

spot_imgspot_img