മുപ്പതു കോടി സ്വപ്നം കണ്ട ശ്വേതയും ഭർത്താവും ജയിലിൽ
കൊച്ചി: 30 കോടി രൂപ ആവശ്യപ്പെട്ട് ഐടി കമ്പനി ഉടമയെ ഭീഷണിപ്പെടുത്തുകയും 20 കോടി രൂപയുടെ ഒപ്പിട്ട ചെക്ക് ലീഫും 50,000 രൂപയും കൈവശപ്പെടുത്തുകയും ചെയ്തത് മുന്‍ ജീവനക്കാരിയും ഭര്‍ത്താവും. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായി ഇതു മാറുകയാണ്.
ഐടി കമ്പനി ഉടമയെ ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30 കോടി രൂപ ആവശ്യപ്പെട്ട ദമ്പതികള്‍ പിടിയിലായത് കൊച്ചി സിറ്റി പോലീസിന്റെ ചടുലമായ നീക്കത്തിലാണ്. ചാവക്കാട് വലപ്പാട് പാനിക്കെട്ടിവീട്ടില്‍ കൃഷ്ണരാജ്, ഭാര്യ ശ്വേത ബാബു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇവര്‍ പിടിയിലായത്.
സംഭവത്തിന്റെ പശ്ചാത്തലം
കമ്പനിയിലെ മുൻ ജീവനക്കാരിയായ ശ്വേത ബാബു, രാജിവച്ചശേഷം ഉടമയുമായി അവിഹിതബന്ധമുണ്ടെന്ന പേരിൽ പ്രചരിപ്പിക്കുമെന്നും, ബലാത്സംഗക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
30 കോടി രൂപ ആവശ്യപ്പെട്ട ദമ്പതികൾ 20 കോടി രൂപയുടെ ചെക്കുകളും 50,000 രൂപയും കൈപ്പറ്റി.
ഉടമയെ ഭീഷണിപ്പെടുത്തി കരാർ ഒപ്പിടാൻ നിർബന്ധിച്ച സംഭവത്തിൽ, പോലീസ് ഇടപെട്ട് പ്രതികളെ പിടികൂടി.
പോലീസിന്റെ നടപടി
അന്വേഷണ സംഘത്തെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി നയിച്ചു.
ഡിസിപി ജുവനപ്പടി മഹേഷ്, സെൻട്രൽ എസിപി സിബി ടോം എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി.
ഹണിട്രാപ്പ് തന്ത്രം
പ്രതികൾ IT കമ്പനി ഉടമയെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 10 കോടി രൂപ ഉടൻ നൽകണമെന്നും, ശേഷിക്കുന്നതിന് ചെക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. തെളിവ് ഉറപ്പിക്കാൻ ഉടമ അക്കൗണ്ടിൽ നിന്ന് 50,000 രൂപ കൈമാറിയതോടെയാണ് പോലീസ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
ഹണി ട്രാപ്പ്; യുവതിയും ഭര്‍ത്താവും പിടിയിൽ
കൊച്ചി: പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പ് വഴി കോടികള്‍ തട്ടിയെടുത്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് അറസ്റ്റിലായത്.
20 കോടി രൂപയാണ് ദമ്പതികള്‍ ഐടി വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശ്വേത നേരത്തെ ജോലി ചെയ്തിരുന്നു.
ഇരുവരും രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടിയത്. 30 കോടി രൂപയായിരുന്നു പ്രതികൾ വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്.
തുടർന്ന് വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English Summary :
Kerala’s biggest honeytrap case: Former IT employee and her husband blackmailed company owner, demanded ₹30 crore, obtained ₹20 crore cheques and ₹50,000 cash.