web analytics

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി

കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി.

2024-ൽ 1,02,963 കേസുകൾ തീർപ്പാക്കിയ കോടതി, 2025-ൽ ഇതുവരെ 1,09,239 കേസുകൾ തീർപ്പാക്കി.

ഇതോടെ കേസുതീർപ്പിൽ ആറുശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ബെഞ്ചും ബാറും തമ്മിലുള്ള ഫലപ്രദമായ ടീംവർക്കാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

കേസുകൾ തീർപ്പാക്കുന്നതിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇത്തവണയും ഒന്നാമതെത്തി.

അദ്ദേഹം 15,026 കേസുകളാണ് ഇതുവരെ തീർപ്പാക്കിയത്. ജസ്റ്റിസ് സി.എസ്. ഡയസ് (8,713), ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് (7,627), ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് (5,936) എന്നിവരും മുൻനിരയിലാണ്.

അതേസമയം, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇപ്പോഴും ആശങ്കയുണർത്തുന്നതാണ്. സിവിൽ വിഭാഗത്തിൽ മാത്രം 2,07,081 കേസുകളാണ് തീർപ്പുകൽപ്പിക്കാനുളളത്.

ഇതിൽ 1,47,963 കേസുകൾ ഒരു വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണ്. ക്രിമിനൽ വിഭാഗത്തിൽ 50,785 കേസുകളുണ്ടെന്നും, അതിൽ 34,835 എണ്ണം ഒരു വർഷത്തിനപ്പുറം പഴക്കമുള്ളവയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും കേസുകൾ നീണ്ടുപോകാൻ പ്രധാന കാരണങ്ങളാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇ-ഫയലിംഗ് പോലുള്ള നവീന സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും, കേസുകളുടെ എണ്ണം വർധിക്കുന്നതും തീർപ്പിൽ വൈകലിന് കാരണമാകുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

English Summary

The Kerala High Court has achieved record speed in case disposal, resolving 1,09,239 cases so far in 2025, surpassing the total of 1,02,963 cases disposed of in 2024. This marks an increase of over six percent. Justice P.V. Kunhikrishnan leads in individual case disposals, followed by several other judges. However, a large backlog remains, especially in civil cases, raising concerns. Experts cite staff shortages and procedural complexities as key reasons for delays, despite the introduction of systems like e-filing.

kerala-high-court-record-case-disposal-2025

Kerala High Court, Case Disposal, Judiciary, Justice P V Kunhikrishnan, Pending Cases, Civil Cases, Criminal Cases

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം ആരും ശ്രദ്ധിച്ചില്ല

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം...

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം കൊച്ചി: മലയാള സിനിമ...

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ കൊച്ചി: നർകോട്ടിക്...

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

Related Articles

Popular Categories

spot_imgspot_img