web analytics

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി മുതൽ ഈടാക്കുക എന്ന കാര്യം ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ദിവസം 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളം കൊടുക്കുകയും മറ്റു ചിലവുകൾ ഉണ്ടെന്നും ആണ് ഇവർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ ടോള്‍ ഇനത്തിൽ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവർ കോടതിയെ അറിയിച്ചു. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാമെന്നും എന്നാൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കിയത്.

കോടതി ഉത്തരവിനെ തുടർന്ന് ടോൾ പിരിവ് തടഞ്ഞിരുന്ന സമയത്ത് ടോൾ നിരക്ക് പരിഷ്കരിച്ചിരുന്നു. വാർഷിക വർധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

കോലഞ്ചേരി ∙ പതിനഞ്ച് മാസത്തിനിടെ 55 രാജ്യങ്ങൾ പിന്നിട്ട് തൃപ്പൂണിത്തുറ അമ്പലമുകൾ സ്വദേശി അരുൺ തഥാഗതന്റെ സൈക്കിൾ യാത്ര ലോകമെമ്പാടും ശ്രദ്ധേയമാകുന്നു.

ഇപ്പോൾ വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലൂടെയാണ് 42കാരന്റെ യാത്ര തുടരുന്നത്.

ഇനി 15 രാജ്യങ്ങൾ കൂടി പിന്നിട്ട് റഷ്യ, ചൈന, നേപ്പാൾ വഴി 2026 ആഗസ്റ്റിൽ ഇന്ത്യയിൽ മടങ്ങിയെത്താനാണ് പദ്ധതിയെന്ന് അരുൺ പറയുന്നു.

2024 ജൂലൈ 22-ന് പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

ഇതിനകം ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി, ലക്സംബർഗ്, ക്രൊയേഷ്യ, സ്ളോവാക്യ, ഹംഗറി, റൊമാനിയ, ബൾഗേറിയ, സ്പെയിൻ, അൻഡോറ, പോർച്ചുഗൽ, സെർബിയ തുടങ്ങി നിരവധി രാജ്യങ്ങൾ പിന്നിട്ടു.

യൂറോപ്യൻ യൂണിയന്റെ രണ്ടുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചതും യാത്ര സുഗമമാക്കാൻ സഹായിച്ചു.

എറണാകുളം കളക്ടറേറ്റിലെ റവന്യു ഓഫീസിൽ സീനിയർ ക്ലാർക്കായ അരുൺ, രണ്ട് വർഷത്തെ അവധിയെടുത്താണ് യാത്ര തുടരുന്നത്.

യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത, രണ്ട് ലക്ഷം രൂപ വിലയുള്ള സർളി സൈക്കിളാണ് യാത്രയ്ക്ക് കൂട്ടായി.

40 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി 10 ലക്ഷം വായ്പയും എടുത്തിട്ടുണ്ട്.

ദിവസം ശരാശരി 50 കിലോമീറ്റർ സൈക്കിൾ യാത്രയാണ് അരുൺ നടത്തുന്നത്.

പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസുകൾ എന്നിവയാണ് പ്രധാന ഭക്ഷണം. സൈക്കിൾ യാത്രക്കാർക്ക് സൗകര്യമുള്ള ക്യാമ്പ് ഹൗസുകളിലാണ് കൂടുതലായും താമസം.

2019-ലും അദ്ദേഹം ദീർഘസൈക്കിൾ യാത്ര നടത്തിയിരുന്നു. അന്ന് മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ് എന്നിവിടങ്ങളായിരുന്നു സന്ദർശിച്ചത്. അതിനുശേഷം ലോകസഞ്ചാരത്തിനുള്ള ആഗ്രഹം കൂടുതൽ ശക്തമായി.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള അരുൺ, ഗൗതമ ബുദ്ധനോടുള്ള ആഴത്തിലുള്ള ആദരവ് കൊണ്ടാണ് തന്റെ പേരിനൊപ്പം “തഥാഗതൻ” ചേർത്തത്.

യാത്രയിൽ മനുഷ്യരുടെ കരുണയും സൗഹൃദവും ഏറെ അനുഭവിക്കാനായതായി അദ്ദേഹം പറയുന്നു. “ഇത്രയും ദൂരം പിന്നിട്ടിട്ടും മോശമായ അനുഭവങ്ങൾ ഒന്നും നേരിട്ടിട്ടില്ല.

Summary: Kerala High Court has permitted the resumption of toll collection at Paliyekkara from Monday, with certain conditions imposed. The division bench of Justices A. Muhamed Mustaque and Harishankar V. Menon issued the order.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6 മണിക്കൂറിലേറെ

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6...

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ചുരുക്കം സിനിമകളിലൂടെ...

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തെയും...

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ; അമ്പരന്ന് നാട്ടുകാര്‍

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ;...

അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എയറിലാക്കി സോഷ്യൽമീഡിയ

അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എയറിലാക്കി സോഷ്യൽമീഡിയ അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ്...

Related Articles

Popular Categories

spot_imgspot_img