web analytics

ഇന്നും മഴ, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ

ഇന്നും മഴ, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലാണ്.

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയും ലഭിക്കാനാണ് സാധ്യത.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കന്യാകുമാരി കടലിന് സമീപവും ഭൂമധ്യരേഖയുടെ അടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര ഭാഗത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദവുമാണ് നിലവിലെ മഴയ്ക്ക് കാരണമാകുന്നത്.

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്.

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 24ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കൂടി സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

കൂടാതെ തെക്ക്-കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴിസ്ഥിതി നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ നവംബർ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലിനും സാധ്യത തുടരുകയാണെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

English Summary

The India Meteorological Department has forecast heavy rainfall across southern Kerala today, issuing a yellow alert for seven districts from Thiruvananthapuram to Ernakulam. Isolated moderate rain is expected in Thiruvananthapuram and Kollam, while light rain is likely in Pathanamthitta, Alappuzha, Kottayam, Idukki, Kannur and Kasaragod. Thunderstorms and winds up to 40 km/h are forecast for Kozhikode, Wayanad, Kannur and Kasaragod.

The rainfall is influenced by a cyclonic circulation over the Indian Ocean near the equator and a low-pressure area over the Bay of Bengal. Another low-pressure system has developed over the Strait of Malacca and the Andaman Sea, expected to intensify into a deep depression by November 24. A cyclonic circulation is also present over the southeast Arabian Sea. Kerala is likely to receive isolated heavy rainfall and thunderstorms until November 26.

kerala-heavy-rain-alert-november-forecast

Kerala, Rain, Weather, IMD, Yellow Alert, Thunderstorm, Cyclone, Low Pressure, Arabian Sea, Bay of Bengal

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ പത്താം...

​”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ

​"തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!" 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ 2021ലെ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

ഹരിപ്പാട് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ആലപ്പുഴ: നാടിനെ നടുക്കിയ ഒരു ദുരന്തവാർത്തയാണ് ഹരിപ്പാട് നിന്നും പുറത്തുവരുന്നത്. വേനൽ...

Related Articles

Popular Categories

spot_imgspot_img